Breaking News

ജിസിസി ലൈസന്‍സുള്ള താമസക്കാര്‍ക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റ് നല്‍കാം

അമാനുല്ല വടക്കാങ്ങര

ദോഹ: ഏതെങ്കിലും ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള താമസക്കാര്‍ക്ക് ഖത്തറില്‍ ലൈസന്‍സ് നേടുന്നതിന് ഡ്രൈവിംഗ് കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ് ഉടമകള്‍ക്ക് ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് നേരിട്ടുള്ള ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ നിന്നുള്ള ഫസ്റ്റ് ലെഫ്റ്റനന്റ് മുഹമ്മദ് അല്‍-അമ്രി സ്ഥിരീകരിച്ചു.

ലൈസന്‍സ് ഡിപ്പാര്‍ട്ട്മെന്റ് നല്‍കുന്ന ട്രാഫിക് നടപടിക്രമങ്ങളെക്കുറിച്ച് ഖത്തര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ജിസിസിയിലെ പൗരന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ ലൈസന്‍സ് ഉടന്‍ തന്നെ ഖത്തറി ഡ്രൈവിംഗ് ലൈസന്‍സാക്കി മാറ്റാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച്, ബന്ധുക്കളെ സന്ദര്‍ശിക്കുകയോ വിനോദസഞ്ചാരത്തിനായി ഇവിടെ വരികയോ ചെയ്യുന്ന ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അവര്‍ രാജ്യത്ത് പ്രവേശിച്ച തീയതി മുതല്‍ 3 മാസം വരെ ഖത്തറില്‍ വാഹനമോടിക്കാം.

ഖത്തറിലേക്കുള്ള പ്രവേശന തീയതിയുടെ തെളിവ് ആവശ്യപ്പെടുമ്പോള്‍ നല്‍കണം, അതിനാല്‍ ഡ്രൈവര്‍മാര്‍ അവരുടെ പാസ്പോര്‍ട്ട് അല്ലെങ്കില്‍ എന്‍ട്രി വിസ വിശദാംശങ്ങള്‍ എപ്പോഴും കൈവശം വെക്കണം.

Related Articles

Back to top button
error: Content is protected !!