Uncategorized

ജെ.കെ. മേനോന് ഗ്ലോബല്‍ നായര്‍സേവാ സമാജം ആദരവ്

അമാനുല്ല വടക്കാങ്ങര

ദോഹ. ജെ.കെ. മേനോന് ഗ്ലോബല്‍ നായര്‍സേവാ സമാജം ആദരവ് . ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ നായര്‍സേവാ സമാജം സംഘടിപ്പിച്ച ഗ്ലോബല്‍ നായര്‍ സമ്മേളനത്തില്‍ വെച്ചാണ് രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച, വിവിധ മേഖലകളില്‍ പ്രഗാത്ഭ്യം തെളിയിച്ച പ്രമുഖരുടെ കൂട്ടത്തില്‍ ജെ.കെ. മേനോനെ ആദരിച്ചത്.

ഡോക്ടര്‍ സി.വി ആനന്ദബോസ് ഐഎഎസ്, ജസ്റ്റീസ് പി.എന്‍ രവീന്ദ്രന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ എസ്.സോമനാഥ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു

ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പികുകയും, സമുദായംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകും ചെയ്യുന്ന ഗ്ലോബല്‍ നായര്‍ സേവാ സമാജ് രാജ്യത്തിന് മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിക്കവേ എബിഎന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജെ.കെ.മേനോന്‍ അഭിപ്രായപ്പെട്ടു.

സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സഹായം,സ്‌കോളര്‍ഷിപ്പ്, നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങി ഗ്ലോബല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി ചെയുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും. അത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാകുന്ന വിധത്തില്‍ കൂടുതല്‍ വിപുലീകരിക്കാന്‍ സംഘടനക്ക് കഴിയട്ടെയെന്നും ജെ.കെ മേനോന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ നായര്‍ സമ്മേളനത്തില്‍ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നോര്‍ക്ക ഡയറക്ടറും, ഖത്തര്‍ ആസ്ഥാനമായ ഏബിഎന്‍ കോര്‍പ്പറേഷന്‍ചെയര്‍മാനുമായ ജെ.കെ.മേനോന്‍.

ശബരിമലയില്‍ പതിനെട്ടാം പടിക്ക് മുകളിലായി തത്വമസി എന്ന് എഴുതിവെച്ചിട്ടുള്ളത് കാണാം. തത്വമാസിയെന്നാല്‍ അത് നീ തന്നെയാണ്,നിന്നിലെക്ക് തിരിഞ്ഞുനോക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈശ്വരനും ഭക്തനും എല്ലാം നീതന്നെയാണ് എന്ന് നാം തിരിച്ചറിയുന്നിടത്താണ് ജീവിതം മനോഹരമാകുന്നതെന്നും ഇങ്ങനെ ജീവിതത്തെ, കര്‍മ്മമേഖലയെ മനോഹരമാക്കുന്ന സംഘടനയാണ് ഗ്ലോബല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയെന്നും ജെ.കെ.മേനോന്‍ പറഞ്ഞു.

കേന്ദ്രമന്ത്രി വി.മുരളീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു

ഗ്ലോബല്‍ എന്‍എസ്എസ് ചെയര്‍മാന്‍ എം.കെ.ജി.പിള്ള ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു. ഡല്‍ഹി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി എം.ഡി. ജയപ്രകാശ്, ഗ്ലോബല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സി.ഉദയഭാനു, ഗ്ലോബല്‍ എന്‍എസ്എസ് ട്രഷറര്‍ എസ്.പി.നായര്‍, സെക്രട്ടറി വി.എസ് സുഭാഷ്,, ഡല്‍ഹി എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം.ജി.രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!