Breaking News

ഖത്തറില്‍ ലോകകപ്പ് നമ്പര്‍ പ്ലേറ്റുകള്‍ക്കുള്ള ഇലക്ട്രോണിക് ലേലം നാളെ തുടങ്ങും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ലോകകപ്പ് ലോഗോ പതിപ്പിച്ച നമ്പര്‍ പ്ലേറ്റുകളുടെ ലേലം വ്യാഴാഴ്ച (സെപ്തംബര്‍ 15) ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാര്‍ട്ട്ഫോണ്‍ ആപ്പായ മെട്രാഷ് 2-ല്‍ ആരംഭിക്കും. ലേലം ഞായറാഴ്ച വരെ തുടരും. രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെയായിരിക്കും ഇലക്ട്രോണിക് ലേലം നടക്കുകയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

10,000 റിയാലിന്റെയും 5,000 റിയാലിന്റെയും സെക്യൂരിറ്റി തുകകളോടെ ലേലം ചെയ്യപ്പെടുന്ന പ്ലേറ്റുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഏറ്റവും കൂടുതല്‍ തുകക്ക് ലേലം ചെയ്യുന്നയാള്‍ ഞായറാഴ്ച മുതല്‍ നാല് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ബന്ധപ്പെടുകയും നമ്പര്‍ ക്ലെയിം ചെയ്യുന്നതിന് പണം നല്‍കുകയും വേണം.

ലേലക്കാരന്‍ പണമിടപാടില്‍ നിന്ന് പിന്മാറിയാല്‍, സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടും. ഒരു ബിഡ്ഡര്‍ ഒന്നിലധികം പ്രത്യേക നമ്പറുകള്‍ നേടിയാല്‍, അവന്‍/അവന്‍ നേടിയ പ്രത്യേക നമ്പറുകള്‍ക്കുള്ള എല്ലാ തുകയും അടയ്ക്കുന്നതുവരെ അവയൊന്നും അവന്/അവള്‍ക്ക് അനുവദിക്കില്ല. പ്രത്യേക നമ്പറുകള്‍ക്കുള്ള പണം ചെക്ക് വഴിയോ ക്രെഡിറ്റ് കാര്‍ഡ് വഴിയോ അടയ്ക്കാം.

Related Articles

Back to top button
error: Content is protected !!