Uncategorized

മനുഷ്യവികസനം സാക്ഷാല്‍ക്കരിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധം

അമാനുല്ല വടക്കാങ്ങര

ദോഹ. മനുഷ്യവികസനം സാക്ഷാല്‍ക്കരിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈ രംഗത്ത് മാകാപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഖത്തര്‍ വ്യക്തമാക്കി. ഖത്തര്‍ ദേശീയ ദര്‍ശനം 2030 ന് അനുസൃതമായി മനുഷ്യവികസനം കൈവരിക്കുന്നതിനുള്ള പ്രതിബദ്ധത ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്‌ളിയിലും ഖത്തര്‍ ആവര്‍ത്തിച്ചതായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് (ജിസിഒ) അറിയിച്ചു.

2022ലെ ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ ക്രിയാത്മകമായ നിര്‍മ്മാണ രീതികളുടെയും നൂതന നിര്‍മ്മാണങ്ങളുടെയും സുസ്ഥിരതയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള അഭിലാഷ ആശയങ്ങളുടെ ഒരു പാരമ്പര്യം അവശേഷിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജിസിഒ ട്വീറ്റ് ചെയ്തു.

ഫിഫ 2022 ലോകകപ്പ് ഖത്തര്‍ അവസാനിച്ചതിന് ശേഷം, പാരിസ്ഥിതികമായി സുസ്ഥിരമായ സ്റ്റേഡിയങ്ങള്‍, പരിശീലന സൈറ്റുകള്‍, ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വികസനം വഴി സുസ്ഥിരമായ പരിശീലനങ്ങള്‍ നടത്താനാണ് ഖത്തര്‍ ഉദ്ദേശിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം നമ്പര്‍ 13-ന് അനുസൃതമായി ഈ പദ്ധതികള്‍ കാര്‍ബണ്‍-ന്യൂട്രല്‍ രീതികള്‍ക്ക് മുന്‍ഗണന നല്‍കുന്നവയാണെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് വ്യക്തമാക്കി

Related Articles

Back to top button
error: Content is protected !!