Archived Articles

ഡോം ഖത്തര്‍ ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ ആരംഭിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ഡയസ്‌പോറ ഓഫ് മലപ്പുറം ഡോം ഖത്തര്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ സ്‌കൂള്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ അല്‍ റയ്യാന്‍ പ്രൈവറ്റ് സ്‌കൂള്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും . വിവിധ സ്‌കൂള്‍ ടീമുകള്‍ മാറ്റുരക്കുന്ന ആവേശകരമായ മല്‍സരങ്ങള്‍ കാല്‍പന്തുകളിയാരാധകര്‍ക്ക് വേറിട്ട അനുഭവമാകും. ഇന്നലെ തുമാമയിലെ ഐഐസിസിയിലെ കാഞ്ചാനി ഹാളില്‍ നടന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ഫിക്‌സര്‍ തയ്യാറാക്കി.
ചടങ്ങ് ഐ എസ് സി ജനറല്‍ സെക്രട്ടറി ടി എസ് ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. വിവിധ ടീമുകളെ പ്രതിനിധീകരിച്ച് ടീം മാനേജര്‍മാരും ഡോം ഖത്തര്‍ എക്‌സിക്യൂട്ടീവ് ഭാരവാഹികളും വിവിധ വിങ്ങുകളെ പ്രതിനിധീകരിച്ച് കണ്‍വീനര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഡോം ഖത്തര്‍ കിക്കോഫ് 2022 ന്റെ ഭാഗമായാണ് ഇന്റര്‍ സ്‌കൂള്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. വിവിധ സ്‌കൂളുകള്‍ അണിനിരക്കുന്ന മത്സരത്തിന്റെ ഫൈനലും സെമി ഫൈനലും വെള്ളിയാഴ്ച അതേ ഗ്രൗണ്ടില്‍ തന്നെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഡോംഖത്തര്‍ പിആര്‍ വിങ്ങ് കോഡിനേറ്ററും ഫിഫ ലോകക്കപ്പ് ബെല്‍ജിയം ഫാന്‍ ലീഡറുമായ ഇര്‍ഫാന്‍ പകരയെ പരിപാടിയില്‍ ആദരിച്ചു. പ്രസിഡണ്ട് വിസി മഷ്ഹൂദ് അധ്യക്ഷത വഹിച്ച പരിപാടിയിക്ക് അബ്ദുല്‍ അസീസ് സി കെ സ്വാഗതവും ട്രഷറര്‍ കേശവദാസ് നന്ദിയും പറഞ്ഞു. രതീഷ് കക്കോവ്, ശ്രീജിത്ത് നായര്‍, ബഷീര്‍ കുനിയില്‍ എന്നിവര്‍ ഫിക്‌സ്ചര്‍ തയ്യാറാക്കുന്നതിനു നേതൃത്വം നല്‍കി.

സഫാരി ഗ്രൂപ്പ് ചെയര്‍മാനും ഡോം രക്ഷാധികാരിയുമായ അബൂബക്കര്‍ മണപ്പാട്ട്, അബ്ദുല്‍ റഷീദ് പിപി, എം ശ്രീധര്‍ , ഡോക്ടര്‍ ഷഫീഖ് താപ്പി മമ്പാട്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, നിയാസ് പൊന്നാനി, നൗഫല്‍ കട്ടുപ്പാറ, ഹരിശങ്കര്‍, സുരേഷ് ബാബു പണിക്കര്‍, അനീസ് കെ ടി, പ്രീതി ശ്രീധര്‍, ഇഫ ചെവിടിക്കുന്നന്‍, വസീം, ഷഹാന ബിബി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!