
ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ . ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഖത്തര്‍ കസ്റ്റംസ് ഹാഷിഷ് പിടികൂടിയത്.
കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിവരമനുസരിച്ച് ബെഡ് ഷീറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പൊളിച്ചത്. മൊത്തം 1.85 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തതായി അധികൃതര്‍ സ്ഥിരീകരിച്ചു.