Uncategorized

കലാലയം നാഷണല്‍ ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ: ഖത്തര്‍ കലാലയം സാംസ്‌കാരിക വേദിക്കു കീഴില്‍ ‘കലാലയം നാഷണല്‍ ലൈബ്രറി’ പ്രവര്‍ത്തനമാരംഭിച്ചു. മോഡേണ്‍ ആര്‍ട്‌സ് സെന്ററില്‍ നടന്ന ‘നൂറെ ഹബീബ്’ ആസ്വാദന ചടങ്ങില്‍ ഐ സി എഫ് ദേശീയ ദഅവ സെക്രട്ടറി ജമാല്‍ അസ്ഹരി ആര്‍ എസ് സി അധ്യക്ഷന്‍ നൗഫല്‍ ലത്തീഫിക്കു പുസ്തകം നല്‍കി ഉത്ഘാടനം ചെയ്തു.

പ്രവാസത്തിന്റെ ഊഷരതയിലും വായനയുടെയും എഴുത്തിന്റെയും സാധ്യതകളാരായുകയും മുരടിച്ചു പോയേക്കാവുന്ന സര്‍ഗ്ഗ വാസനകളെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കലാലയം സാംസ്‌കാരിക വേദി പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഷംസുദ്ദീന്‍ സഖാഫി, സലിം അംജദി, ബഷീര്‍ നിസാമി, ശകീര്‍ ബുഖാരി, റഊഫ് മാട്ടൂല്‍, മന്‍സൂര്‍ തൃപ്രയാര്‍ തിടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!