Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ടെക് സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ സ്വാഗതസംഘം രൂപീകരിച്ചു

ദോഹ. ഖത്തറിലെ താനൂരുകാരുടെ സംഘടനയായ താനൂര്‍ എക്‌സ്പാറ്റ്‌സ് ഓഫ് ഖത്തര്‍ സംഘടിപ്പിക്കുന്ന ടെക് സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ 2024 ന് വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരിച്ചു .പ്രോഗ്രാമിന്
നേതൃത്വം നല്‍കാനും നടത്തിപ്പിനുമായി കൂട്ടായ്മയിലെ നാല്‍പതോളം പേര്‍
പങ്കെടുത്തു .സ്‌പോര്‍ട്‌സ് കാര്‍ണിവല്‍ ഡയറക്ടര്‍ ആയി നിസാര്‍ ,കണ്‍വീനര്‍മാരായി ഹിഷാം ,മുന്‍ഷീര്‍ ,ഷംല ജഹ്ഫര്‍ എന്നിവരെ തെരെഞ്ഞെടുത്തു .
ഫെബ്രുവരി 23 ന് രണ്ട് മണി മുതല്‍ അല്‍ ജസീറ അക്കാഡമിയില്‍ വെച്ചാണ് പരിപാടി .വ്യത്യസ്ത ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള തികച്ചും ആകര്‍ഷണീയമായ സൗഹൃദമത്സരമായിരിക്കും ഇതെന്ന് പ്രോഗ്രാം ഡയറക്ടര്‍ നിസാര്‍ അറിയിച്ചു .
ടീം ക്യാപ്റ്റന്‍മാരായി സകീബ് ,അന്‍വര്‍ എന്നിവരെയും വൈസ് ക്യാപ്റ്റന്മാരായി ഹസ്ഫര്‍ ,നൗഷാദലി എന്നിവരെയും തെരെഞ്ഞെടുത്തു .
അഡൈ്വസറി അംഗം ജഹ്ഫര്‍ഖാന്‍ ,പ്രസിഡണ്ട് രതീഷ് കെ ,ട്രെഷറര്‍ ഉമര്‍ മുക്താര്‍ ,വൈസ് പ്രസിഡണ്ട് ഷാജി ,പി ആര്‍ ഒ അക്ബര്‍ ,ലേഡീസ് കോര്‍ഡിനേറ്റര്‍ അശ്വതി ,എക്‌സിക്യുടീവ് അംഗം മുഫസിറ ,എന്നിവര്‍ പരിപാടി നിയന്ത്രിച്ചു .
സംഘടനയില്‍ അംഗമാവാനും അന്വേഷണങ്ങള്‍ക്കും 5086 0104,66240596 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

Related Articles

Back to top button