Breaking News

ഉമ്മുല്‍ സെനീം ഹെല്‍ത്ത് സെന്റര്‍ ഒക്ടോബര്‍ 30 ന് പ്രവര്‍ത്തനമാരംഭിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പുതിയ ഹെല്‍ത്ത് സെന്ററായ ഉമ്മുല്‍ സെനീം ഹെല്‍ത്ത് സെന്റര്‍ ഒക്ടോബര്‍ 30 ന് പ്രവര്‍ത്തനമാരംഭിക്കും. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഐന്‍ ഖാലിദ്, അബു ഹമൂര്‍, ഉമ്മുല്‍ സെനീം ഏരിയകളില്‍ താമസിക്കുന്നവര്‍ക്ക് ഈ ഹെല്‍ത്ത്് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം.

ഖത്തറിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന് കീഴിലുള്ള 29-ാമത് ഹെല്‍ത്ത് സെന്ററാണിത്. ഒഇഇ ഹെല്‍ത്ത് സെന്റര്‍ ആയി കണക്കാക്കപ്പെടുന്നു – മറ്റ് ആരോഗ്യ കേന്ദ്രങ്ങളുടെ ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന വൈവിധ്യമാര്‍ന്ന ആരോഗ്യ പരിരക്ഷാ സമഗ്ര സേവനങ്ങള്‍ നല്‍കുന്നു. പ്രാഥമിക ശുശ്രൂഷാ മേഖലയില്‍ ഉയര്‍ന്ന തലത്തിലുള്ള വൈദഗ്ധ്യത്തോടെ അത്യാവശ്യ ആരോഗ്യ സേവനങ്ങളും സൗകര്യങ്ങളും് പ്രദാനം ചെയ്യുന്ന ഈ ഹെല്‍ത്ത് സെന്റര്‍ സമീപ പ്രദേശങ്ങളിലെ ഹെല്‍ത്ത്് സെന്ററുകളിലെ തിരക്ക് ലഘൂകരിക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉമ്മുല്‍ സെനീം ഹെല്‍ത്ത് സെന്ററിന്റെ ശേഷി പ്രതിവര്‍ഷം 35,000 രോഗികളാണ്, ക്രമാനുഗതമായ വാര്‍ഷിക വര്‍ദ്ധനവോടെ ആദ്യ വര്‍ഷം 20,000 രോഗികളെയാണ് പ്രതീക്ഷിക്കുന്നത്.

സോണ്‍ 56 (ഐന്‍ ഖാലിദ്, അബു ഹമൂര്‍, ഉമ്മുല്‍ സെനീം) നിവാസികള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത ദേശീയ വിലാസം അനുസരിച്ച് ഈ ഹെല്‍ത്ത് സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം.

ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ രാത്രി 11 വരെ ഉമ്മുല്‍ സെനീം ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കും.

ഫാമിലി മെഡിസിന്‍; ഗൈനക്കോളജി, വെല്‍ ബേബി & വാക്‌സിനേഷന്‍സ്; സാംക്രമികേതര രോഗങ്ങള്‍; പുകവലി നിര്‍ത്തല്‍; സാംക്രമിക രോഗങ്ങള്‍ , യാത്ര വാക്‌സിന്‍; ഡെന്റല്‍; മാതൃ-ശിശു ആരോഗ്യ പരിചരണം, സ്മാര്‍ട്ട് ആരോഗ്യ പരിശോധന; ഡയറ്റീഷ്യന്‍; ആരോഗ്യ വിദ്യാഭ്യാസം, ഒഫ്താല്‍മോളജി, ഇഎന്‍ടി, ഡെര്‍മറ്റോളജി, ഓഡിയോളജി, ഒപ്റ്റോമെട്രി എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് കഹെല്‍ത്ത് സെന്ററിലുള്ളത്.

Related Articles

Back to top button
error: Content is protected !!