അല്‍ സദ്ദ്, ജവാന്‍ സ്ട്രീറ്റുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഗ്രേറ്റര്‍ ദോഹയിലെ വിവിധ മേഖലകളിലെ റോഡ് മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അല്‍ സദ്ദ് ഇന്റര്‍സെക്ഷന്റെയും അല്‍ സദ്ദ്, ജവാന്‍ സ്ട്രീറ്റുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) പ്രഖ്യാപിച്ചു.
കടകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സൗകര്യങ്ങളുള്ള അല്‍ സദ്ദ് ഇന്റര്‍സെക്ഷനും അല്‍ സദ്ദ്, ജവാന്‍ സ്ട്രീറ്റുകളും നവീകരിക്കേണ്ടതിന്റെ പ്രാധാന്യം അഷ്ഗാലിലെ റോഡ്സ് പ്രോജക്ട്സ് ഡിപ്പാര്‍ട്ട്മെന്റിലെ ദോഹ സിറ്റി പ്രോജക്ട്സ് സെക്ഷനിലെ പ്രോജക്ട് എഞ്ചിനീയര്‍ അലി സമി ജമാല്‍ ഊന്നിപ്പറഞ്ഞു. പ്രവൃത്തി പുരോഗതി ത്വരിതപ്പെടുത്താന്‍ അതോറിറ്റി ശ്രദ്ധാലുവാണെന്നും ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി അല്‍ സദ്ദ്, ജവാന്‍ സ്ട്രീറ്റുകളുടെയും അല്‍ സദ്ദ് ഇന്റര്‍സെക്ഷന്റെയും പ്രധാന പാതകള്‍ തുറന്നിട്ടുണ്ടെന്നും ലാന്‍ഡ്സ്‌കേപ്പിംഗ്, സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവും നടക്കുന്നുണ്ട്. ബാക്കിയുള്ള ജോലികള്‍ റോഡുകളിലെ ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് നടത്തുന്നതെന്നും ജമാല്‍ ചൂണ്ടിക്കാട്ടി.
പ്രാദേശിക നിര്‍മ്മാതാക്കളെയും ഖത്തരി ഉല്‍പ്പന്നങ്ങളെയും പിന്തുണയ്ക്കാനുള്ള അഷ്ഗാലിന്റെ സ്ട്രാറ്റജിയുടെ ഭാഗമായി അനുസൃതമായി പദ്ധതിയില്‍ ഉപയോഗിക്കുന്ന 80% സാമഗ്രികളും പ്രാദേശിക വിഭവങ്ങളില്‍ നിന്നാണ് വാങ്ങിയത്.
ദേശീയ സാമ്പത്തിക വികസനവും സാമൂഹിക വളര്‍ച്ചാ ആവശ്യകതകളും നേരിടുന്നതിന് ദോഹ സിറ്റിയില്‍ നിലവിലുള്ള റോഡ് ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള പൊതുമരാമത്ത് അതോറിറ്റിയുടെ പദ്ധതിയുടെ ഭാഗമാണ് ഗ്രേറ്റര്‍ ദോഹയിലെ വിവിധ മേഖലകളിലെ റോഡ് മെച്ചപ്പെടുത്തല്‍ പ്രവൃത്തികള്‍