Breaking News

ഖത്തറിന്റെ ലോകകപ്പ് ആതിഥേയത്വത്തിന് ഒഐസിയുടെ പിന്തുണ

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിന്റെ ലോകകപ്പ് ആതിഥേയത്വത്തിന് ഒഐസിയുടെ പിന്തുണ. ഫിഫ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഒഐസി അംഗ രാഷ്ട്രമാണ് ഖത്തര്‍. ലോക രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യവും പരസ്പര ആശ്രയത്വവും അടയാളപ്പെടുത്തുന്ന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിരെ നടക്കുന്ന പ്രചാരണത്തിനെതിരെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോര്‍പ്പറേഷന്‍ ഖത്തറിനുള്ള പിന്തുണ ഊന്നിപ്പറഞ്ഞു. .

ലോകകപ്പിനുള്ള ഖത്തറിന്റെ ഒരുക്കങ്ങളുടെ കിക്കോഫിനോടനുബന്ധിച്ച് നടന്ന പുതിയ ആക്രമണത്തെ,ഒഐസി സെക്രട്ടറി ജനറല്‍ ഹിസ്സൈന്‍ ബ്രാഹിം താഹ ശക്തമായി വിമര്‍ശിച്ചു.

സെപ്തംബര്‍ 5-7 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന യുവജന, കായിക മന്ത്രിമാരുടെ ഇസ് ലാമിക് കോണ്‍ഫറന്‍സിന്റെ അഞ്ചാം സെഷന്റെ പ്രഖ്യാപനത്തില്‍ ഒഐസി സ്വീകരിച്ച നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. അറബ്-മുസ്ലിം യുവാക്കള്‍ക്കിടയില്‍ അഭിമാനം വര്‍ധിപ്പിക്കുന്ന ഒരു സ്രോതസ്സാണ് അന്താരാഷ്ട്ര ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതെന്ന് പ്രഖ്യാപനം അടിവരയിട്ടു.

2010-ല്‍ ആരംഭിച്ച ജനറേഷന്‍ അമേസിംഗ് പ്ലാറ്റ്ഫോം, ജോസൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യുവജന പരിശീലന വികസന പരിപാടികള്‍, 20,000-ലധികം വോളന്റിയര്‍മാരുള്ള സന്നദ്ധസേവന പരിപാടികള്‍ എന്നിവയിലൂടെ വരാനിരിക്കുന്ന ഹോസ്റ്റിംഗ് നിരവധി യുവജന സംരംഭങ്ങളെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!