Archived Articles

എഴുത്ത് സാധാരണക്കാരോട് സംവദിക്കുന്നതാവണം : നജീബ് മൂടാടി

അമാനുല്ല വടക്കാങ്ങര

ദോഹ: സാഹിത്യ രചനകള്‍ സാധാരണ വായനക്കാരോട് സംവദിക്കുന്നതാവണമെന്ന് ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ എഴുത്തുകാരനും ഗ്രന്ഥകാരനുമായ നജീബ് മൂടാടി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറിയ ലോകത്തും കാലത്തും നിരവധി പുതിയ വിഷയങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. എഴുത്തുകാരന്‍ തന്റെ തൂലിക ശക്തമായി ഉപയോഗിക്കേണ്ട സന്ദര്‍ഭമാണിത്. അദ്ദേഹം പറഞ്ഞു.

ഓതേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സാബു കെ.സി. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതം പറഞ്ഞു. എക്‌സിക്യുട്ടീവ് അംഗങ്ങളായ മഹ്‌മൂദ് മാട്ടൂല്‍, ഫൈസല്‍ അബൂബക്കര്‍, അഷ്‌റഫ് മടിയാരി, അന്‍വര്‍ വടകര, അന്‍സാര്‍ അരിമ്പ്ര, ഹുസൈന്‍ വാണിമേല്‍, തന്‍സീം കുറ്റ്യാടി, ഷമ്‌ന അസ്മി, ഷമീര്‍ പട്ടരുമഠം തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Related Articles

Back to top button
error: Content is protected !!