
സംസ്‌കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന കത്താറയിലെ ചുവര്‍ചിത്രങ്ങള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ കലാ സാംസ്‌കാരിക പരിപാടികളുടെ ഈറ്റില്ലമായ കത്താറ കള്‍ചറല്‍ വില്ലേജിലെ നിരവധി ബില്‍ഡിംഗുകളെ അലങ്കരിച്ചിരിക്കുന്ന സംസ്‌കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന ചുവര്‍ചിത്രങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ് .
പുരാതനവും ആധുനികവുമായ അറേബ്യന്‍ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ കത്താറയുടെ ചുമരുകളില്‍ പുനര്‍ജനിച്ചത് ഒപ്പിയെടുക്കാന്‍ ലോകകപ്പ് സമയത്തെത്തിയ കലാകുതുകികളും സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.