Breaking News
സെനഗലിനോട് പൊരുതി തോറ്റ് ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിന്റെ രണ്ടാം മല്‍സരത്തില്‍ സെനഗലിനോട് പൊരുതി തോറ്റ് ഖത്തര്‍ . 1- 3 നാണ് ഖത്തര്‍ സെനഗലിന് കീഴടങ്ങിയത്.
ആദ്യ പകുതിയില്‍ പെനാല്‍ട്ടി നിഷേധിക്കപ്പെട്ട ഖത്തറിന്റെ മുഹമ്മദ് മുന്താരി സെനഗലിന്റെ വലകുലുക്കിയെങ്കിലും സ്വന്തം മണ്ണില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.