Breaking News
മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തളച്ച് അര്‍ജന്റീന
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ വാശിയേറിയ പോരാട്ടത്തില്‍ മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തളച്ച് അര്‍ജന്റീന. ആദ്യ കളിയില്‍ സൗദി അറേബ്യയോട് തോറ്റ അതേ സ്‌റ്റേഡിയത്തില്‍ തന്നെ മെസ്സി മാജികിലൂടെ അടിപതറാതെ മുന്നേറിയ അര്‍ജന്റീന ആരാധകരെ നിരാശരാക്കിയില്ല.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോള്‍ കളിയാവേശം വര്‍ദ്ധിച്ചു. കളിയുടെ അറുപത്തിയൊന്നാം മിനിറ്റില്‍ മെസ്സി ഗോള്‍ നേടിയതോടെ സ്‌റ്റേഡിയം ആര്‍ത്തിരമ്പി. കളിയവസാനിക്കുന്നതിന് നാല് മിനിറ്റ് മുമ്പ് എമിനി ഫര്‍ണാണ്ടസ് മറ്റൊരു ഗോള്‍ കൂടി നേടിയാണ് ലുസൈല്‍ സ്‌റ്റേഡിയത്തിലെ നിറഞ്ഞ ആരാധകരെ ഇളക്കി മറിച്ചത്.
ഫിഫയുടെ കണക്കനുസരിച്ച് സ്റ്റേഡിയത്തിന്റെ മാക്‌സിമം കപ്പാസിറ്റിയായ 88966 പേരും ഇന്നലെ കളികാണാനെത്തി.