
ഇന്ത്യന്‍ എംബസി ഭരണഘടനാ ദിനം ആചരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ എംബസി ഭരണഘടനാ ദിനം ആചരിച്ചു. എംബസി ഉദ്യോഗസ്ഥര്‍ ഭരണഘടനയുടെ ആമുഖം വായിക്കുകയും പൗരകേന്ദ്രീകൃതമായി സ്വയം സമര്‍പ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്ക്കായാണ് നവംബര്‍ 26 ഭരണഘടനാ ദിനം അഥവാ ‘സംവിധാന്‍ ദിവസ്’ ആയി ആഘോഷിക്കുന്നത്.