Archived ArticlesUncategorized

കലാലയ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ കഴിഞ്ഞ് പോയ കാലത്തിന്റെ ഓര്‍മപ്പെടുത്തല്‍ രമ്യ ഹരിദാസ് എംപി

അമാനുല്ല വടക്കാങ്ങര

ദോഹ: ഓരോ കലാലയ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മകളും കഴിഞ്ഞ് പോയ കാലത്തിന്റെ ഓര്‍മപ്പെടുത്തല്‍ ആണെന്ന്് ആലത്തൂര്‍ എംപി രമ്യഹരിദാസ് അഭിപ്രായപ്പെട്ടു .

തിരുവല്ല മാര്‍ത്തോമാ അലുംനിയുടെ നേതൃത്വത്തില്‍ ഫിഫ വേള്‍ഡ് കപ്പ് കാണുന്നതിനായി നാട്ടില്‍ നിന്നും വന്ന പത്തനംതിട്ട ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. റെജിനോള്‍ഡ് വര്‍ഗീസിനും തിരുവല്ല ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് സതീഷ് വെണ്മപാല്‍കും സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

കോളേജ് അലൂംനി പ്രസിഡന്റ് രാജു മാത്യു അധ്യക്ഷത വഹിച്ചു . രമ്യ ഹരിദാസ് എംപി ക്കുള്ള സ്‌നേഹോപഹാരം കോളേജ് അലുംനി വൈസ് പ്രസിഡന്റ് ഷീല സണ്ണി കൈമാറി .

തിരുവല്ല ഫുട്‌ബോള്‍ ചരിത്രത്തെപ്പറ്റി ഡോക്ടര്‍ റെജിനോള്‍ഡ് വര്ഗീസും ലോക കാല്‍പന്ത് കളിയുടെ ചരിത്രത്തെപ്പറ്റി അഡ്വ . സുധീഷ് വെണ്‍പാലയും സംസാരിച്ചു. കോളേജ് കമ്മിറ്റി അംഗമായ സാമുവേല്‍ വര്‍ഗീസും സുരേഷ് കുര്യനും സംസാരിച്ചു. അതിഥികള്‍ക്കുള്ള സ്‌നേഹോപഹാരം കമ്മിറ്റി അംഗങ്ങളായ ജിജി ജോണും ജോസഫ് ജോര്‍ജും കൈമാറി. സെക്രട്ടറി അനീഷ് ജോര്‍ജ് മാത്യു നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!