
Breaking News
മികച്ച ലോകകപ്പൊരുക്കിയതിന് ഖത്തര്‍ അമീറിന് നന്ദി പറഞ്ഞ് ആരാധകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. മികച്ച ലോകകപ്പൊരുക്കിയതിന് ഖത്തര്‍ അമീറിന് നന്ദി പറഞ്ഞ് ആരാധകര്‍. മാന്യവും സമാധാനപരവുമായ ഖത്തര്‍ ലോകകപ്പ് ഫിഫക്ക് തന്നെ മാതൃകയാണെന്നും ഇത്രയും ഭംഗിയായി ലോകകപ്പ് സംഘടിപ്പിച്ച ഖത്തറിനും ഭരണാധികാരിക്കും നന്ദി അറിയിക്കുന്നതായും നിരവധി ഫുട്‌ബോള്‍ ആരാധരാണ് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രൊഫഷണല്‍ അസോസിയേഷനുകള്‍, ഉത്തരവാദപ്പെട്ട ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍ മുതലായവരെല്ലാം ഖത്തറിന്റെ സംഘാടക മികവിനെ പ്രശംസിക്കുന്നുവെന്നത് ഖത്തറിന്റെ നേട്ടങ്ങളുടെ തൊപ്പിയില്‍ പുതിയ പൊന്‍തൂവല്‍ തുന്നിച്ചേര്‍ക്കുന്നതാണ് .