Breaking News
പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ സൗജന്യമായി സര്‍ നെയിം ചേര്‍ക്കാം
അമാനുല്ല വടക്കാങ്ങര
ദോഹ. പല രാജ്യങ്ങളും വിസ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് സര്‍ നെയിം നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍
പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ സൗജന്യമായി സര്‍ നെയിം ചേര്‍ക്കാനുള്ള സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോകകേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ആവശ്യപ്പെട്ടു.
തങ്ങളുടെ കുടുംബ പേരോ പിതാവിന്റെ പേരോ മറ്റോ സര്‍ നെയിം ആയി ചേര്‍ക്കാം. പാസ്‌പോര്‍ട്ട് പുതുക്കാനായുള്ള അപേക്ഷയോടൊപ്പം ഇതിനായി ലഭിക്കുന്ന ഡിക്‌ളറേഷന്‍ ഒപ്പിട്ട് നല്‍കിയാല്‍ മാത്രം മതിയെന്നും പ്രവാസികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.