Breaking News

2022 ല്‍ 3031 കപ്പലുകള്‍ ദോഹ തുറമുഖത്തെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. 2022 ല്‍ ചരക്ക് ഗതാഗതത്തില്‍ വലിയ വളര്‍ച്ചയാണുണ്ടായതെന്നും 3031 കപ്പലുകള്‍ ദോഹ തുറമുഖത്തെത്തിയതായും ഖത്തര്‍ തുറമുഖ മാനേജ്മെന്റ് കമ്പനി (മവാനി ഖത്തര്‍) അറിയിച്ചു. ചരക്കുഗതാഗതം അനായാസമാക്കി ഖത്തറിനെ ഒരു സുപ്രധാന പ്രാദേശിക വാണിജ്യ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് കമ്പനി പറഞ്ഞു.

2022 ലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് ട്വിറ്റര്‍ അക്കൗണ്ടിലൂടെ നടത്തിയ പ്രസ്താവനയില്‍, 1,435,252 സ്റ്റാന്‍ഡേര്‍ഡ് ഷിപ്പിംഗ് കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തതായി മവാനി ഖത്തര്‍ പറഞ്ഞു. ഈ മേഖലയിലെ ട്രാന്‍സ്ഷിപ്പ്‌മെന്റിനുള്ള ഒരു സുപ്രധാന ഗേറ്റ്വേ എന്ന നിലയില്‍ ഹമദ് തുറമുഖത്തിന്റെ പങ്ക് ശക്തിപ്പെടുത്തുന്നതിനാണ് 2022 സാക്ഷ്യം വഹിച്ചത്. 2022ല്‍ കൈകാര്യം ചെയ്ത മൊത്തം കണ്ടെയ്നറുകളുടെ 30 ശതമാനം ട്രാന്‍സിറ്റ് കണ്ടെയ്നറുകളായിരുന്നു. .

2022-ല്‍ 1,596,826 ടണ്‍ പൊതു ചരക്കുകളാണ് കൈകാര്യം ചെയ്തത്. 79,401 വാഹനങ്ങളും ഉപകരണങ്ങളും 205,608 കന്നുകാലികളും 516,839 ടണ്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികളും ഇതിലുള്‍പ്പെടുന്നു.

Related Articles

Back to top button
error: Content is protected !!