
Archived Articles
ട്രാന്സ്പോര്ട്ടേഷന് മാസ്റ്റര്‍ പ്ലാന്‍ മോട്ടോറൈസ് ചെയ്യാത്ത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നത്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ ഗതാഗത മാസ്റ്റര്‍ പ്ലാന്‍ 2050 പ്രകാരം സജ്ജീകരിച്ച പുതുക്കിയ ഭൂഗതാഗത നയങ്ങള്‍, തിരക്കും മലിനീകരണ തോതും കുറയ്ക്കുന്നതിനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തം, സൈക്ലിംഗ്, ചെറു ചക്ര ഗതാഗതം എന്നിവ ഉള്‍പ്പെടെയുള്ള മോട്ടോര്‍ ഇതര ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നു.
ഗതാഗത മന്ത്രാലയം അതിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഖത്തറിനായുള്ള അപ്ഡേറ്റ് ചെയ്ത ട്രാന്സ്പോര്ട്ടേഷന് മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് 287 നയ നടപടികള്‍ ആവശ്യമായി വരുന്ന 60 പോളിസികളാണ് ഗതാഗത മാസ്റ്റര്‍ പ്ലാനിലുള്ളത്.
ഭൂവിനിയോഗം, നഗരവികസനം, ജനസംഖ്യാവര്‍ദ്ധന, ഗതാഗതത്തിനായുള്ള ഭാവി ആവശ്യം നിറവേറ്റല്‍ എന്നിവയുമായി സംയോജിപ്പിച്ചാണ് ഗതാഗത മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.