
തണുപ്പിനുള്ള വസ്ത്രങ്ങള്‍ വിതരണം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണ്‍ വിദൂര മരുഭൂമിയില്‍ ഫാമുകളിലും മറ്റും ജോലി ചെയ്യുന്ന വിവിധ ദേശക്കാരായ കുറഞ്ഞ വരുമാനമുള്ള തൊഴിലാളികള്‍ക്ക് തണുപ്പകറ്റുന്നതിനാവശ്യമായ വിന്റര്‍ ജാക്കറ്റുകള്‍ വിതരണം ചെയ്തു.
കറാന, മുന്‍കര്‍, ജെറിയാന്‍ എന്നീ മരുപ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന 250 ല്‍ പരം തൊഴിലാളികള്‍ക്കാണ് അവരുടെ ജോലി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അഭ്യുദയകാംഷികളുടെ സഹകരണത്തോടെ ജാക്കറ്റുകള്‍ വിതരണം ചെയ്തത്. സി.ഐ.സി. റയ്യാന്‍ സോണ്‍ ഭാരവാഹികളായ സിദ്ദിഖ് വേങ്ങര, ഫഹദ് ഇ.കെ, അബ്ദുല്‍ ജലീല്‍ എം.എം. സര്‍താജ് എന്നിവര്‍ നേതൃത്വം നല്‍കി.