Archived ArticlesUncategorized

റണ്‍ വെ റീ കാര്‍പറ്റിംഗ് : കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ജനുവരി 15 മുതല്‍ പകല്‍സമയം അടച്ചിടും

അമാനുല്ല വടക്കാങ്ങര
ദോഹ. റണ്‍ വെ റീ കാര്‍പറ്റിംഗ് നടക്കുന്നതിനാല്‍ കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ജനുവരി 15 മുതല്‍ ആറു മാസക്കാലത്തേക്ക് രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെ അടച്ചിടും. വിമാനങ്ങള്‍ സേവന സമയം പുനക്രമീകരിക്കും. വിമാനത്താവളത്തിന്റെ സുഗമമായ നടത്തിപ്പിന് റീ കാര്‍പ്പറ്റിംഗ് അനിവാര്യമാണെന്നും അതിനാല്‍ ആറ് മാസത്തേക്ക് വിമാന സര്‍വ്വീസുകള്‍ വൈകിട്ട് 6 മണി മുതല്‍ രാവിലെ 10 മണി വരെയാവുമെന്നും അറിയിപ്പില്‍ പറയുന്നു.കോഴിക്കോട് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഓര്‍മിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!