Breaking News
റിയാദ് സീസണ്‍ കപ്പിന് പ്രത്യേക പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ്
അമാനുല്ല വടക്കാങ്ങര
ദോഹ. 2023 ജനുവരി 19 വ്യാഴാഴ്ച സൗദി അറേബ്യയിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന റിയാദ് സീസണ്‍ കപ്പിന് പ്രത്യേക പാക്കേജുമായി ഖത്തര്‍ എയര്‍വേയ്‌സ് .
മാച്ച് ടിക്കറ്റ്, വിമാന ടിക്കറ്റ്് , താമസം എന്നിവയടക്കം 4250 റിയാല്‍ മുതലുള്ള പാക്കേജുകളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സുമായി ബന്ധപ്പെടണം.