Uncategorized
നെക്സ്റ്റ് ജനറേഷന്‍ വൈ ഫൈ സേവനവുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നെക്സ്റ്റ് ജനറേഷന്‍ വൈ ഫൈ സേവനവുമായി രംഗത്ത്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതിന്റെ അത്യാധുനിക ടെര്‍മിനലിലുടനീളം സിസ്‌കോ സാങ്കേതികവിദ്യകളാല്‍ ശാക്തീകരിക്കപ്പെട്ട നെക്സ്റ്റ് ജനറേഷന്‍ വൈ ഫൈ സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചു. എയര്‍പോര്‍ട്ടിലുടനീളം ലഭ്യമായ അതിവേഗ കണക്റ്റിവിറ്റി വഴി, ഖത്തര്‍ വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് കുടുംബവുമായും സുഹൃത്തുക്കളുമായും ബിസിനസ് കോണ്‍ടാക്റ്റുകളുമായും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും.