വണ്‍ മില്യണ്‍ സര്‍ജറി പദ്ധതിയുമായി നസീം ഹെല്‍ത്ത് കെയര്‍
സുബൈര്‍ പന്തീരങ്കാവ്
ദോഹ: ഖത്തറിലെ മികച്ച ആരോഗ്യ പരിരക്ഷാ ദാതാക്കളായ നസീം ഹെല്‍ത്ത് കെയര്‍ വണ്‍ മില്യണ്‍ സര്‍ജറി പദ്ധതി തുടങ്ങുന്നു. നസീം സര്‍ജിക്കല്‍ സെന്ററിലെ ഓപ്പറേഷന് ആവശ്യമുള്ള രോഗികള്‍ക്ക് തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ധനസഹായം നല്കുന്ന ഒരു നവീന സംരംഭമാണ് നസീം വണ്‍ മില്യണ്‍ സര്‍ജറി പദ്ധതി. സി റിംഗ് റോഡിലെ നസീം മെഡിക്കല്‍ സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ‘നസീം വണ്‍ മില്യണ്‍ സര്‍ജറി പദ്ധതി’ പ്രഖ്യാപിച്ചത്.
സാമ്പത്തിക സഹായം ആവശ്യമുള്ള അര്‍ഹരായവര്‍ക്ക് -ശസ്ത്രക്രിയകള്‍ക്കായി ഒരു മില്യണ്‍ ഖത്തര്‍ റിയാല്‍ സാമൂഹ്യ സുരക്ഷാ ഉത്തരവാദിത്വത്തിന്റെ ഭാഗമായി മാറ്റിവെച്ച് സാമ്പത്തിക സഹായം നല്‍കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ചികിത്സക്ക് വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ അവരുടെ വ്യവസ്ഥകള്‍ അറിയിച്ചാല്‍ നസീം സര്‍ജിക്കല്‍ സെന്ററില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. എംബസികള്‍, സോഷ്യല്‍, കമ്മ്യൂണിറ്റി, ചാരിറ്റബിള്‍ അസോസിയേഷനുകള്‍, പ്രമുഖ വ്യക്തികള്‍, മീഡിയാ ഹൗസുകള്‍ എന്നിവര്‍ ശുപാര്‍ശ ചെയ്യുന്ന സാധുവായ ഖത്തര്‍ ഐഡികളുള്ള ഖത്തര്‍ നിവാസികളെ ഉദ്ദേശിച്ചാണ് നസീമിന്റെ സാമൂഹ്യ സുരക്ഷാ ഉത്തരവാദിത്വത്തിന്റെ ഭാഗമായി വിഭാവനം ചെയ്ത ഈ പദ്ധതി.
ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ഞങ്ങളുടെ ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തിയ ശേഷം, രോഗികള്‍ക്ക് അവരുടെ വഹിക്കാവുന്ന ചാര്‍ജ് പറയുകയും തുടര്‍ന്ന് ഇതിന് അപ്രൂവല്‍ ലഭിച്ചു കഴിഞ്ഞാല്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്യാം.
”എല്ലാവര്ക്കും ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള നസീം ഹെല്‍ത്ത് കെയറിന്റെ സമര്‍പ്പണമാണ് ഈ സംരംഭമെന്നും ആവശ്യമുള്ളവര്‍ക്ക് സഹായം നല്കുന്നതില് ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്നും,’ നസീം ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടറും 33 ഹോള്‍ഡിംഗ്സിന്റെ സി എം ഡിയുമായ മുഹമ്മദ് മിയാന്‍ദാദ് വി. പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സാമ്പത്തിക സഹായത്തില്‍ ഓപ്പറേഷന് തിയേറ്റര്‍ ചാര്‍ജുകള്‍, അനസ്തേഷ്യ ഫീസ്, ശസ്ത്രക്രിയാ ഫീസ്, 48 മണിക്കൂര്‍ വാര്‍ഡ് ബെഡ് ചാര്‍ജ് ,ഒ ടി കണ്‍സ്യൂമബിള്‍സ് എന്നിവ ഉള്‍പ്പെടുന്നു, എന്നാല്‍ സൗന്ദര്യ ശസ്ത്രക്രിയകള്‍, വി ഐ പി മുറികള്‍, പ്രത്യേക ടെസ്റ്റുകള്‍, പ്രത്യേക ഇംപ്ലാന്റുകള്‍ എന്നിവക്ക് സഹായം കിട്ടുന്നതല്ല.
ധനസഹായം നസീം സര്‍ജിക്കല്‍ സെന്ററില്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ക്ക് മാത്രമുള്ളതാണ്, അത് ശസ്ത്രക്രിയ ബില്ലില്‍ ക്രമീകരിക്കും, പണമായി നല്‍കില്ല. രോഗിയുടെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ച് സാമ്പത്തിക സഹായത്തിന്റെ തുക ഭാഗികമോ പൂര്‍ണ്ണമോ ആയിരിക്കും.
ശുപാര്‍ശ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏത് സംഘടനയും നസീമിന്റെ പ്രത്യേക പ്രോഗ്രാം ടീമിനെ 66224081, 30806833 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ‘നസീം സര്‍ജിക്കല്‍ സെന്റര്‍, അര്‍ഹരായ രോഗികള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി വിവിധ സാമൂഹിക സംഘടനകളുമായും എംബസികളുമായും സഹകരിച്ച് മെഡിക്കല്‍ , സര്‍ജിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഡോ മുനീര്‍ പറഞ്ഞു.
നസീം ഈയിടെ ആരംഭിച്ച സര്‍ജിക്കല്‍ സെന്റര്‍ പൂര്‍ണ്ണമായും ശസ്ത്രക്രിയകള്‍ക്കായി സമര്‍പ്പിച്ചതാണ് . ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക് സര്‍ജറി, ലാപ്രോസ്കോപ്പിക് സര്‍ജറി, ഗൈനക്കോളജി, തുടങ്ങിയ വിഭാഗങ്ങളിലെ 100-ലധികം പ്രധാന ശസ്ത്രക്രിയകള്‍ക്കായി വൈദഗ്ധ്യമുള്ള 30-ലധികം ഡോക്ടര്‍മാരുടെ ഒരു ടീമും , സ്റ്റാഫു പ്രവര്‍ത്തിക്കുന്നുമുണ്ട്.. യൂറോളജി, ഇ എന്‍ ടി, ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി, ഡയഗ്നോസ്റ്റിക് & തെറാപ്പിക് ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ എന്‍ഡോസ്കോപ്പി എന്നീ സൗകര്യങ്ങളുമുണ്ടെന്ന് നസീം സര്‍ജിക്കല്‍ സെന്റര്‍ ജനറല്‍ സര്ജന് ഡോ. മുദ്ദസര്‍ റഹാന് പറഞ്ഞു.
ഖത്തറില്‍, നസീം ഹെല്‍ത്ത്കെയര്‍ അതിന്റെ ഏഴു ശാഖകളിലൂടെ 95 ലധികം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 90,000-ത്തിലധികം രോഗികള്‍ക്ക് ഓരോ മാസവും പരിചരണം നല്കുന്ന ഖത്തറിലെ അറിയപ്പെടുന്ന മെഡിക്കല്‍ സ്ഥാപനങ്ങളിലൊന്നാണ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡറായ നസീം കഴിഞ്ഞ 17 വര്‍ഷമായി ഖത്തറില്‍ ഈ രംഗത്ത് സേവനമനുഷ്ഠിക്കുന്ന പ്രമുഖ സ്ഥാപനമാണ്.