Uncategorized

ഖത്തറിന് പുറത്തുനിന്നും വാക്‌സിനെടുത്തവര്‍ക്ക് ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതില്‍ കുഴപ്പമില്ല . ഡോ. സൊഹ അല്‍ ബയാത്ത്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കോവിഡ് വാക്‌സിന്‍ ഡോസുകള്‍ കലര്‍ത്തുന്നതില്‍ അപകടമൊന്നുമില്ലെന്നും ഖത്തറിന് പുറത്ത് മറ്റൊരു വാക്സിന്‍ എടുത്തവര്‍ക്ക് ഖത്തറില്‍ ലഭ്യമായ രണ്ട് വാക്സിനുകളില്‍ ഒന്ന് ബൂസ്റ്റര്‍ ഡോസായി നല്‍കുമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന്‍ മേധാവി ഡോ സോഹ അല്‍ ബയാത്ത് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ഖത്തര്‍ ടിവിയോട് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തറില്‍ നിവലില്‍ ഫൈസര്‍, മോഡേണ എന്നീ വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഡോസുകളാണ് നല്‍കുന്നതെന്നും അവര്‍ വിശദീകരിച്ചു. രണ്ടാമത്തെ ഡോസ് വാക്‌സിനെടുത്ത് 6 മാസം പിന്നിട്ട എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് എടുക്കാമെന്നും ബൂസ്റ്റര്‍ ഡോസ് എടുത്തതിന് ശേഷം ഖത്തറില്‍ ഗുരുതരമായ സങ്കീര്‍ണതകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.

‘പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷിക്കുറവുണ്ടാക്കുന്ന രോഗങ്ങളുള്ളവര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, പൊതുജനങ്ങളുമായി ഇടപഴകുന്നവര്‍ എന്നിവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഷോട്ട് എടുക്കണമെന്ന് അവര്‍ ഉപദേശിച്ചു

Related Articles

Back to top button
error: Content is protected !!