
പടവുകള്‍ ആദ്യ സെഷന്‍ 24 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അവരവരുടെ തൊഴില്‍ വൈദഗ്ധ്യവും കര്‍മശേഷിയും വര്‍ദ്ധിപ്പിക്കാനായി പുളിക്കല്‍ പഞ്ചായത്ത് കെഎംസിസി കമ്മറ്റി നടപ്പാക്കുന്ന തുടര്‍ പരിശീലന പദ്ധതിയായ ‘പടവുകള്‍’ ഫെബ്രുവരി 24 ന് വെള്ളിയാഴ്ച ആരംഭിക്കും.
ആദ്യ സെഷനില്‍ ‘ പ്രൊഡക്ടിവിറ്റി വര്‍ദ്ധിപ്പിക്കാനായുള്ള ഐടി ടൂള്‍സ്’എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലനം നല്‍കും. രാവിലെ 7.30 നു തുമാമയിലെ കെ.എം.സി.സി ഓഫീസില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ q.kmccpulikkal@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.