Uncategorized

മുന്‍ മന്ത്രി ടിപി രാമകൃഷ്ണന് ഖത്തര്‍ സംസ്‌കൃതി സ്വീകരണം നല്‍കി

അമാനുല്ല വടക്കാങ്ങര

ദോഹ. ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ദോഹയില്‍ എത്തിയ പേരാമ്പ്ര എം എല്‍ എ യും മുന്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രിയുമായ ടി.പി രാമകൃഷ്ണന് സംസ്‌കൃതി സ്വീകരണം നല്‍കി.ഐസിസി അശോക ഹാളില്‍ നടന്ന പരിപാടിയില്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും മുന്നോട്ടുള്ള വികസന കാഴ്ചപ്പാടുകളും അദ്ദേഹം വിശദീകരിച്ചു. പ്രവാസികള്‍ കേരളത്തിന് നല്‍കുന്ന പിന്തുണ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മ പരിഹരിക്കാനുതകുന്ന തരത്തില്‍ ചെറുകിട തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കി. തൊഴില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ കേരളം നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം എടുത്തു പറഞ്ഞു.

കേന്ദ്ര ഗവണ്‍മെന്റ് സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുമ്പോഴും, വികസന, ജനക്ഷേമ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. പൊതുമേഖലയെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത് എന്നല്‍ , കേന്ദ്ര ഗവണ്‍മെന്റ് വില്‍ക്കാന്‍ വെച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് ലാഭത്തിലാക്കിയ ചരിത്രമാണ് കേരളത്തിന്. അതിനു ഏറ്റവും വലിയ ഉദാഹരമായിരുന്നു വെള്ളൂര്‍ പേപ്പര്‍ മില്‍ എന്നും മുന്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്താകമാനം മതനിപേക്ഷത വലിയ ഭീഷണി നേരിടുന്നുണ്ട്. ആരാധനാലയത്തിനോട് കാണിക്കേണ്ട ആദരവ് എല്ലാവരും കാണിക്കേണ്ടതാണ്. നിരവധി ആരാധനാലയങ്ങളില്‍ അവകാശത്തര്‍ക്കം ഉയരുന്നത് രാജ്യത്തെ വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള സാഹോദര്യ ബന്ധത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്‌കൃതി പ്രസിഡണ്ട് അഹമ്മദ് കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എ കെ ജലീല്‍ സ്വാഗതവും, മുന്‍ ജനറല്‍ സെക്രട്ടറി ഇ എം സുധീര്‍ ആശംസയും നേര്‍ന്നു. മാര്‍ച്ച് മാസം 17നു നടക്കുന്ന സംസ്‌കൃതി സ്‌പോര്‍ട്‌സ് ഡേയുടെ ജേഴ്‌സി പ്രകാശനം ടിപി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സംസ്‌കൃതിയുടെ 11 യൂണിറ്റുകളുടെയും പ്രതിനിധികള്‍ ജേഴ്‌സി ഏറ്റുവാങ്ങി. സംസ്‌കൃതി സെക്രട്ടറി സുഹാസ് പാറക്കണ്ടി ചടങ്ങിന് നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!