
മൊബൈല്‍ ഫോണിന് ഫ്രീ ബഗേജ് അലവന്‍സ്; കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നല്‍കി
അമാനുല്ല വടക്കാങ്ങര
ദോഹ. മൊബൈല്‍ ഫോണിന് ഫ്രീ ബഗേജ് അലവന്‍സ് വേണമെന്ന ആവശ്യമുന്നയിച്ച് ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും ലോകകേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നല്‍കി.നിത്യജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി ഔദ്യോഗികമായി തന്നെ മാറിയിരിക്കുന്ന മൊബൈല്‍ ഫോണ്‍ പക്ഷെ, ഇന്നും ഫ്രീ ബഗേജ് അലവന്‍സായി അനുവദിക്കാത്തത് പലപ്പോഴും പ്രയാസം സൃഷ്ടിതക്കുന്നു. ഫ്രീ ബഗേജ് അലവന്‍സായ അമ്പതിനായിരം രൂപയുടെ വസ്തുക്കള്‍ക്ക് പുറമെ, ഒരു ലാപ്‌ടോപ്പ് കംപ്യൂട്ടര്‍ വില പരിഗണിക്കാതെ അനുവദിച്ചതുപോലെ മൊബൈല്‍ ഫോണും അനുവദിക്കണമെന്നാണാവശ്യം.
ബജറ്റിന്മേലുള്ള ചര്‍ച്ച പാര്‍ലെമെന്റില്‍ നടക്കുന്ന സന്ദര്‍ഭത്തിലാണ് ഇക്കാര്യം കേന്ദ്ര ധനകാര്യ മന്ത്രിയുടെയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നത്.