
ശൈഖ മൗസ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാജിദുമായി കൂടിക്കാഴ്ച നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നടക്കുന്ന വികസനം കുറഞ്ഞ രാജ്യങ്ങളുടെ അഞ്ചാമത് യുഎന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാജിദുമായി എജ്യുക്കേഷന്‍ എബോവ് ഓള്‍ (ഇഎഎ)യുടെയും സിലാടെക് ഓര്‍ഗനൈസേഷന്റെയും ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ കൂടിക്കാഴ്ച നടത്തി.