Archived Articles

പുസ്തക പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

 

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം അംഗവും എഴുത്തുകാരനുമായ ഷാഫി പി സി പാലം രചിച്ച
”ലോകകപ്പ് അനുഭവ സാക്ഷ്യം” എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് കവി ഒ.എം. കരുവാരകുണ്ട് പുസ്തകം ഏറ്റുവാങ്ങി. ഫോറം നിര്‍വഹക സമിതിയംഗം മുഹമ്മദ് ഹുസ്സൈന്‍ വാണിമേല്‍ പുസ്തകം പരിചയപ്പെടുത്തി.
ഓതേഴ്‌സ് ഫോറം മാസാന്ത പരിപാടിയായ പുസ്തക ചര്‍ച്ചക്കിടെയായിരുന്നു പ്രകാശനം. പ്രസിഡണ്ട് ഡോക്ടര്‍ സാബു കെ.സി. മലയാളത്തിലെ ക്ലാസിക്ക് രചനയും പെരുമ്പടവം ശ്രീധരന്റെ മാസ്റ്റര്‍പീസുമായ ‘ഒരു സങ്കീര്‍ത്തനം പോലെ’ യുടെ അവലോകനം നിര്‍വഹിച്ചു.
ദോഹയിലെ ചെറുകഥാ കൃത്ത് അഷറഫ് മടിയാരിയുടെ ‘നെയ്യരാണിപ്പാലത്തിനുമപ്പുറം’ കഥാ സമാഹാരത്തിന്റെ അവലോകനം ഫൈറൂസ മുഹമ്മദും സുധീഷ് സുബ്രമണ്യന്റെ അമ്മ മരിച്ചു പോയ കുട്ടി’ കവിതാ സമാഹാരത്തിന്റെ
അവലോകനം സജി ജേക്കബും നിര്‍വഹിച്ചു.

ഗ്രന്ഥകര്‍ത്താക്കളുമായുള്ള സാഹിത്യ സല്ലാപത്തിനും അവസരമുണ്ടായിരുന്നു.
മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളം, ഡോം ഖത്തര്‍ പ്രസിഡന്റ് വി.സി. മശ്ഹൂദ് ആംശംസ നേര്‍ന്നു.
ഓതേഴ്‌സ് ഫോറം നിര്‍വഹക സമിതി അംഗവും എഴുത്തുകാരിയുമായ ഷംനാ ആസ്മി മോഡറേറ്റര്‍ ആയ പരിപാടിയില്‍ പ്രസിഡന്റ് ഡോ. സാബു കെ.സി. അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹുസ്സൈന്‍ കടന്നമണ്ണ സ്വാഗതവും ഷാഫി പി സി പാലം നന്ദിയും പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!