വര്‍ക്ക് പെര്‍മിറ്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് ഇ-സേവനവുമായി തൊഴില്‍ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് ഇ-സേവനവുമായി തൊഴില്‍ മന്ത്രാലയം രംഗത്ത്. സേവനങ്ങള്‍ ഡിജിറ്റലായി പരിവര്‍ത്തനം ചെയ്യുന്നതിനും പേപ്പര്‍ ഉപയോഗിക്കാതെ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായി തൊഴില്‍ പെര്‍മിറ്റുകളുടെ മാനേജ്മെന്റുമായി ബന്ധപ്പെട്ട ഇ-സേവനങ്ങളുടെ ഒരു പുതിയ പാക്കേജ് തൊഴില്‍ മന്ത്രാലയം ആരംഭിച്ചു. പ്രകടനം കാര്യക്ഷമമാക്കല്‍, നടപടിക്രമങ്ങള്‍ വേഗത്തിലാക്കല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ സേവനങ്ങള്‍ ആരംഭിച്ചത്.
വര്‍ക്ക് പെര്‍മിറ്റിന്, വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന്, വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിന്, ലേബര്‍ റിക്രൂട്ട്മെന്റ് അംഗീകാരം നല്‍കുന്നതിന്, ലേബര്‍ റിക്രൂട്ട്മെന്റ് അംഗീകാരത്തിന്റെ സാധുത പുതുക്കുന്നതിന്, ലേബര്‍ റിക്രൂട്ട്മെന്റ് അംഗീകാരം ഭേദഗതി ചെയ്യുന്നതിന് തുടങ്ങി ആറ് തരം സേവനങ്ങളാണ് ഇ സര്‍വീസിലുള്ളത്.