
ഫിഫ 2022 ലോകകപ്പ് ഖത്തര്‍ വിജയകരമാക്കാന്‍ രാജ്യത്തെ എല്ലാ വകുപ്പുകളും നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച് ഖത്തര്‍ അമീര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ വിജയകരമാക്കാന്‍ രാജ്യത്തെ എല്ലാ വകുപ്പുകളും നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച് ഖത്തര്‍ അമീര്‍ . ഇന്നലെ അമീരീ ദീവാനില്‍ നടന്ന സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി,പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.