സിദ്ദീഖ് വാഴക്കാടിന് സ്വീകരണം

ദോഹ. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ആയി നിയോഗിച്ച സിദ്ദീഖ് വാഴക്കാടിന് കൊണ്ടോട്ടി മണ്ഡലം കെ എം.സി.സി സ്വീകരണം നല്‍കി.
മൂന്ന് പതിറ്റാണ്ടോളം ഇന്ത്യന്‍ സമൂഹത്തിനായി പ്രവര്‍ത്തിച്ച പരിചയം സംഘടനക്കും സമൂഹത്തിന് ഏറെ പ്രയോജനകരമാവുമെന്ന് യോഗം വിലയിരുത്തി.
മണ്ഡലം പ്രസിഡന്റ് ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി മുന്‍ സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. ഐ സി.ബി.എഫ് മാനേജ്‌മെന്റ് കമ്മറ്റി മെമ്പര്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി , അബ്ദുള്ള ചീക്കോട്, മുഹമ്മദലി നാനാക്കല്‍ , ഷബീബ് , യാക്കൂബ് , ഷഫീഖ് , ഫായിസ് , കെ.സി അഹമ്മദ് റാശില്‍ ,ഫസല്‍ എന്നിവര്‍ സംസാരിച്ചു.
വാഴക്കാട് പുളിക്കല്‍ ചീക്കോട് പഞ്ചായത്ത് കൊണ്ടോട്ടി മുനിസിപ്പാലിറ്റി അല്‍ ഖോര്‍ ഏരിയ ഭാരവാഹികളും പ്രവര്‍ത്തകരും ഹാരാര്‍പ്പണം നടത്തി. മുഖ്താര്‍ വാഴക്കാട് മുജീബ് ചീക്കോട് പരിപാടി നിയന്ത്രിച്ചു.
സെക്രട്ടറി ഷമീം വാഴക്കാട് സ്വാഗതവും ഷബീര്‍ വെട്ടത്തൂര്‍ നന്ദിയും പറഞ്ഞു.