സഹൃദയ ലോകത്തിന് അവിസ്മരണീയമായ ചക്കരപ്പന്തല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. നാടക സൗഹൃദം ദോഹയുടെ എട്ടാം വാര്‍ഷികവും ലോക നാടക ദിന ആഘോഷവും അബൂഹമൂറിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗെയ്ഡ്‌സ് അസോസിയേഷന്‍ ഹാളിലെ നിറഞ്ഞ സദസ്സിന് അവിസ്മരണീയമായ കലാവിരുന്നായി .
ചക്കരപ്പന്തല്‍ എന്ന പേരില്‍ നടന്ന കലാസന്ധ്യ നാടക സിനിമാ രംഗത്തെ അതുല്യ പ്രതിഭ അപ്പുണ്ണി ശശി ഉദ്ഘാടനം ചെയ്തു. നാട്യാഞ്ജലിയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു.
കോഴിക്കോട് പ്രസിദ്ധമായ ചിന്ത ആര്‍ട്‌സ് സ്ഥാപകന്‍ എ ടി എ കോയ , നാടക സൗഹൃദം സ്ഥാപകാംഗം ഏവിഎം ഉണ്ണി, നോബ്ള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിബു റഷീദ്, ദോഹയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം ടി നിലമ്പൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രമുഖ നാടക പ്രവര്‍ത്തകനും എം.ഇ.എസ്. സ്‌കൂള്‍ അധ്യാപകനുമായ അബ്ദുല്‍ കരീം ലോകനാടക ദിന പ്രഭാഷണം നടത്തി.
പ്രസിഡന്റ് മജീദ് സിംഫണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആഷിക് മാഹി സ്വാഗതവും ട്രഷറര്‍ കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ മുഖ്യാതിഥി അപ്പുണ്ണി ശശിക്ക് ജോണ്‍സണ്‍ മൊമെന്റൊ നല്‍കി .
നാടക പ്രവര്‍ത്തകന്‍ ചിന്താ ആര്‍ട്ട്‌സ് ഏടിഏ കോയ, ലോക നാടക ദിനപ്രഭാഷണം നടത്തിയ അബ്ദുല്‍ കരീം മാസ്റ്റര്‍, നാട്യാഞ്ചലി സാരഥി സഫിയ സത്താര്‍ എന്നിവര്‍ക്കും മെമന്റോ നല്‍കി. രാജേഷ് രാജന്‍, ആഷിക്ക് മാഹി, ഇഖ്ബാല്‍ ചേറ്റുവ, പ്രദോഷ് കുമാര്‍, ബിജു പി മംഗലം, അഷ്ടമി ജിത്, കൃഷ്ണകുമാര്‍, നവാസ് എം ഗുരുവായൂര്‍, തുടങ്ങിയ എട്ടു പേരെയും മൊമന്റൊ നല്‍കി ആദരിച്ചു.
തുടര്‍ന്ന് നാടക സൗഹൃദം ദോഹയുടെ കലാകാരന്മാര്‍ അവതരിപ്പിച്ച സാറാ ജോസഫിന്റെ ‘പാപത്തറ’ എന്ന ചെറുകഥയെ ആസ്പദമാക്കി കൃഷ്ണനുണ്ണി സംവിധാനം നിര്‍വ്വഹിച്ച ‘പെണ്ണു പൂക്കണ നാട്’ എന്ന സ്വതന്ത്ര രംഗാവിഷ്‌ക്കാരവും, ശേഷം അപ്പുണ്ണി ശശി അവതരിപ്പിച്ച ചക്കരപ്പന്തല്‍ എന്ന ഏകപാത്ര രംഗാവിഷ്‌ക്കാരവും നിറഞ്ഞ സദസ്സിനു മുന്നില്‍ അരങ്ങേറി.
അരുണ്‍ പിള്ളയായിരുന്നു പരിപാടിയുടെ അവതാരകന്‍