Archived Articles

ഹിജാബ്: കോടതി വിധി ഭരണഘടനാ വിരുദ്ധം

അമാനുല്ല വടക്കാങ്ങര

ദോഹ: ഹിജാബ് വിഷയത്തില്‍ കര്‍ണാക ഹൈക്കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം. ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ഈ വിധി. ഇത് ഭാവിയില്‍ വളരെ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും സോഷ്യല്‍ ഫോറം കേരള സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കാലങ്ങളായി മുസ്ലിം സ്ത്രീകള്‍ ധരിച്ചു വരുന്ന ഹിജാബ് ഒരു സുപ്രഭാതത്തില്‍ മതപരമായി നിര്‍ബന്ധമില്ല എന്ന നിരീക്ഷണം നടത്തി, കര്‍ണാടക സര്‍ക്കാരിന്റെ ഹിജാബ് വിരുദ്ധതയ്ക്ക് മൗന സമ്മതം കൊടുക്കുകയാണ് കോടതി ചെയ്തത്. ഇത്തരം പ്രവണതകള്‍ അത്യന്തം അപകടകരമാണ്. മതേതര ഇന്ത്യയിലെ കോടതികളില്‍ നിന്നും ഇത്തരം വിധികള്‍ വരുന്നത് ആശങ്കയുളവാക്കുന്നുണ്ടെന്നും സോഷ്യല്‍ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!