Archived ArticlesUncategorized

സ്‌നേഹ കേരളം ചായ ചര്‍ച്ച സംഘടിപ്പിച്ചു

ദോഹ. ഐ സി എഫ് സ്‌നേഹ കേരളം കാമ്പയിനിന്റെ ഭാഗമായി ചേര്‍ന്ന് നില്‍ക്കാന്‍ എന്താണ് തടസ്സം എന്ന വിഷയത്തില്‍ വക്‌റ സെക്ടര്‍ ചായ ചര്‍ച്ച സംഘടിപ്പിച്ചു. വക്‌റയിലെ ക്രിയേറ്റീവ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ മത,സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിച്ചു.
സൗഹാര്‍ദ്ദത്തിന്റെ ആവശ്യകതയും സ്‌നേഹകേരളം കാമ്പയിനിന്റെ പ്രസക്തിയും ചര്‍ച്ച ചെയ്തു. സ്‌നേഹ കേരളം നമ്മുടെ ഓരോരുത്തരുടെയും വീടുകളില്‍ നിന്നും കുട്ടികളില്‍ നിന്നും ആരംഭിക്കണം എന്നും അതിലൂടെ ഓരോ വ്യക്തികളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കണം എന്നും ചര്‍ച്ചയില്‍ സംബന്ധിച്ചവര്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയകളില്‍ പൈഡ് പ്രചരണം നടക്കുന്നുണ്ടെന്നും,സത്യവും മിഥ്യയും അറിയാതെ പ്രചരിക്കുന്ന വാര്‍ത്തകള്‍ സൗഹാര്‍ദ്ധ അന്തരീക്ഷത്തിനു കളങ്കം വരുത്തുന്നു എന്നും, അത്തരത്തിലുള്ള വാര്‍ത്തകളുടെ പ്രചാരകര്‍ ആയി നാം മാറാതിരിക്കുകയും വേണം എന്നും ചര്‍ച്ച ഓര്‍മ്മ പെടുത്തി.

വിനോദ് വി നായര്‍, കെ.ആര്‍. ജയരാജ് , സിനാന്‍ മാസ്റ്റര്‍ ,അക്ബര്‍ ,സുബൈര്‍ ,സഫീര്‍ , ഷംസീര്‍ അരിക്കുളം, മുനീര്‍ ,ഷാജി മാസ്റ്റര്‍,നൗഷിര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.ശിഹാബ് തങ്ങള്‍, നൗഷാദ് അതിരുമട,ഫക്രുദ്ധീന്‍ പേരിങ്ങോട്ടുകര, ഹാരിസ് തിരുവള്ളൂര്‍, മുഹമ്മദ് അലി പേരാമ്പ്ര,അഫ്‌സല്‍ അബ്ദുള്ള തളിക്കുളം, നൗഫല്‍ മലപ്പട്ടം, ു്‌ര അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്‍ റഹ്‌മാന്‍ തലക്കടത്തൂര്‍ ,മുനീര്‍ പുത്തനത്താണി, അബ്ദുള്ള ഉള്‍വാര്‍,റഊഫ് മൂടോളി, അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ എന്നിവര്‍ സംബന്ധിച്ചു.
സാജിദ് മാട്ടൂല്‍ മോഡറേറ്ററായിരുന്നു

Related Articles

Back to top button
error: Content is protected !!