നടുമുറ്റം ബുക്ക്‌സ്വാപ് അവസാനിച്ചു
ദോഹ:സ്‌കൂളുകളില്‍ അധ്യയന വര്‍ഷം അവസാനിച്ചതോടെ ഉപയോഗിച്ച പഠപുസ്തകങ്ങള്‍ പുനരുപയോഗത്തിന് സാധ്യമാക്കിക്കൊണ്ട് നടുമുറ്റം ഖത്തര്‍ നടത്തി വന്ന ബുക്ക്‌സ്വാപ് അവസാനിച്ചു.കള്‍ച്ചറല്‍ ഫോറം ഓഫീസില്‍ 6 ദിവസം തുടര്‍ച്ചയായി വൈകുന്നേരങ്ങളിലാണ് ബുക്ക്‌സ്വാപ് നടന്നത്.
പരിസ്ഥിതി സൗഹൃദവും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കള്‍ക്ക് ആശ്വാസവും ലഭിക്കുന്ന സാമൂഹിക സേവനം ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ് ബുക്ക്‌സ്വാപ്.
ഒരു മാസത്തോളമായി വിവിധ സ്‌കൂളുകള്‍ക്ക് വേണ്ടി വാട്‌സ്ആപ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് പുസ്തകങ്ങള്‍ രക്ഷിതാക്കള്‍ക്ക് തന്നെ നേരിട്ട് കൈമാറാനുള്ള അവസരം ഒരുക്കിയിരുന്നു. വാട്‌സ്ആപ് ഗ്രൂപ്പ് വഴി ലഭ്യമാവാത്തവര്‍ക്കാണ് കള്‍ച്ചറല്‍ ഫോറം ഓഫീസ് വഴി പുസ്തകങ്ങള്‍ കൈമാറാനുള്ള സൗകര്യമൊരുക്കിയത്.
ഏകദേശം രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി.നടുമുറ്റത്തിന്റെ വിവിധ ഏരിയകളില്‍ നിന്നുള്ള ഏരിയ കോഡിനേറ്റര്‍മാരായിരുന്നു വാട്‌സ്ആപ് ഗ്രൂപ്പുകള്‍ നിയന്ത്രിച്ചിരുന്നത്.ഈ ഗ്രൂപ്പുകള്‍ വഴി ബുക്ക്‌സ്വാപ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നുണ്ട്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി, വര്‍ക്കി ബോബന്‍, കുല്‍ദീപ് കൗര്‍, ദീപക് ഷെട്ടി തുടങ്ങിയവര്‍ ബുക്ക്‌സ്വാപ് സന്ദര്‍ശിക്കുകയും പ്രവര്‍ത്തന രീതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
നടുമുറ്റം പ്രസിഡന്റ് സജ്ന സാക്കിയുടെ കീഴില്‍ അജീന, മോന ഹലീമ എന്നിവരുടെ കോഡിനേഷനില്‍ വിവിധ ഏരിയ കോഡിനേറ്റര്‍മാരായ മായ, റിയാന ഹസ്സന്‍ (മഅമൂറ)മോന ഹലീമ (ദോഹ )റിനിഷ, ഹസീന,നിസ (മദീന ഖലീഫ )രജിഷ, ആയിഷ (വുകൈര്‍)അജീന, സുമയ്യ (വക്ര )ഷഹീറ ഇക്ബാല്‍, രേഷ്മ (ബര്‍വ സിറ്റി ),നിജാന (ഐന്‍ ഖാലിദ് ),ഗ്രീഷ്മ, ശൈലജ, സിജി (മതാര്‍ ഖദീം)ഷെറിന്‍ (അല്‍ ഖോര്‍)തുടങ്ങിയവരും നടുമുറ്റം സെക്രട്ടറിയേറ്റ് അംഗങ്ങളായ റുബീന,ഫാത്തിമ തസ്നീം,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജോളി , സനിയ്യ, സുമയ്യ, നജ്‌ല,മാജിദ തുടങ്ങിയവരും നേതൃത്വം കൊടുത്തു.വിവിധ ഏരിയ പ്രവര്‍ത്തകരായ 45 ഓളം വനിതകള്‍ വളണ്ടിയര്‍മാരായിരുന്നു.