മുക്കം എം.എ.എം.ഓ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം
ദോഹ കോഴിക്കോട് മുക്കം എം.എ.എം.ഓ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം നടത്തി. സല്‍വ സൈത്തൂന്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മെമ്പര്‍മാരെ ആദരിച്ചു. പ്രസിഡന്റ് ഇല്യാസ് കെന്‍സ അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ. പി. അബ്ദുറഹ്‌മാനെ ഇല്ല്യാസ് കെന്‍സ, ടി.കെ. ഇര്‍ഷാദ് എന്നിവര്‍ ആദരിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് അര്‍ഹയായ ഫെറിന്‍ ഫാരിസിന് ബ്രില്യന്റ് എജുക്കേഷന്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ എ.എം. അഷ്‌റഫ് ഉപഹാരം കൈമാറി.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അലുംനി അംഗങ്ങളായ സി. ടി. ബദറുദ്ദീന്‍, അര്‍ളയില്‍ അഹമ്മദ് കുട്ടി, സജ്‌ന സാക്കി, ദൗലത്ത്, സോണി മാത്യു, അബ്ബാസ് മുക്കം, എം.എ.അമീന്‍ കൊടിയത്തൂര്‍, ആര്‍.എ.ജി. ഗ്രൂപ്പ് അസ്ലം, ഇഖ്ബാല്‍ വടകര എന്നിവരെ ഭാരവാഹികളായ ഷമീര്‍ ചേന്ദമംഗല്ലൂര്‍, നിഷാദ്, മെഹഫില്‍, അഫ്‌സല്‍ മാവൂര്‍, ആനന്ദ്, അഫ്‌സല്‍ കൊടുവള്ളി, ജാബിര്‍, ഫസ്‌ന ഒളിക്കല്‍, സജ്‌ന എം. സലിം, ഫാരിസ്, സുഹൈല്‍, സി. കെ. റഫീഖ്, ഷംസു കൊടുവള്ളി, ലബീബ്, കമാല്‍ ഹര്‍ഷാദ്, സാദിഖ് എന്നിവര്‍ ആദരിച്ചു.
ഷാഫി ചെറൂപ്പ പരിപാടി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ടി. കെ. ഇര്‍ഷാദ് സ്വാഗതവും ട്രഷറര്‍ മെഹഫില്‍ നന്ദിയും പറഞ്ഞു.
