പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹപ്പൊതിയുമായി നടുമുറ്റം
ദോഹ.പെരുന്നാള്‍ ദിനത്തിലും ആഘോഷിക്കാനാവാതെ ജോലി ചേയ്യേണ്ടി വരുന്നവര്‍ക്കും ബാച്ചിലര്‍ റൂമിലും മറ്റും കഴിയുന്നവരിലേക്കും നടുമുറ്റം പെരുന്നാള്‍ സ്‌നേഹപ്പൊതിയെത്തിച്ചു. കള്‍ച്ചറല്‍ ഫോറത്തിന്റെ സഹകരണത്തോടെ ആയിരത്തഞ്ഞൂറോളം സ്‌നേഹപ്പൊതികളാണ് ഗ്രോസറികള്‍, പെട്രോള്‍ പമ്പ്, സലൂണ്‍, ഹോസ്പിറ്റലില്‍ കഴിയുന്ന രോഗികള്‍ തുടങ്ങിയവര്‍ക്ക് എത്തിച്ചത്.
ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. വീടകങ്ങളില്‍ തയ്യാറാക്കിയതിലൊരു പങ്ക് ഉച്ച ഭക്ഷണത്തിന് എത്തിച്ച് നല്‍കി ആഘോഷാവസരങ്ങളില്‍ അവരെ കൂടി ചേര്‍ത്ത് പിടിക്കുന്ന നടുമുറ്റത്തിന്റെ ഈ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
കള്‍ചറല്‍ ഫോറം പ്രസിഡണ്ട് എ.സി മുനീഷ് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ് മുന്‍ പ്രസിഡണ്ട് വിനോദ് നായര്‍, ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഐ.സി.സി സെക്രട്ടറി അബ്രഹാം കണ്ടത്തില്‍ ജൊസഫ്, നടുമുറ്റം കോഡിനേറ്റര്‍ ലത ടീച്ചര്‍ തുടങ്ങിയവര്‍ സസാരിച്ചു. നടുമുറ്റം പ്രസിഡണ്ട് സജ്‌ന സാക്കി ആമുഖ പ്രഭാഷണം നടത്തി. ജോളി ജോസഫ് നന്ദി പറഞ്ഞു.
നടുമുറ്റം സെക്രട്ടറിമാരായ സകീന അബ്ദുല്ല, ഫാത്തിമ തസ്നീം, ട്രഷറര്‍ റുബീന മുഹമ്മദ് കുഞ്ഞി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നജ്‌ല നജീബ്, അജീന ,നടുമുറ്റം പ്രവര്‍ത്തകരായ മേരി, ജുമാന, സഹല,ഗ്രീഷ്മ , സിജി പുഷ്‌കിന്‍, ഉഷാകുമാരി, വാഹിദ നസീര്‍, നജിയ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.