Breaking NewsUncategorized

ഖത്തറില്‍ ഇലക്ട്രീഷ്യന്‍മാര്‍ക്കും പ്ലംബര്‍മാര്‍ക്കും പുതിയ ലൈസന്‍സ് നടപടിക്രമം


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഇലക്ട്രീഷ്യന്‍മാര്‍ക്കും പ്ലംബര്‍മാര്‍ക്കും പുതിയ ലൈസന്‍സ് നടപടിക്രമം. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ)യാണ് ഇലക്ട്രീഷ്യന്‍മാര്‍ക്കും പ്ലംബര്‍മാര്‍ക്കും പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു ടെസ്റ്റിംഗ്, ലൈസന്‍സിംഗ് നടപടിക്രമം അവതരിപ്പിച്ചത്.

ഖത്തറി സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി കഹ്റാമ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ എല്ലാ അംഗീകൃത കരാറുകാരുടെയും വ്യക്തികളുടെയും സമഗ്രമായ ലിസ്റ്റ് പ്രസിദ്ധീകരിക്കും.

പുതിയ ലൈസന്‍സ് നടപടിക്രമം നടപ്പാക്കല്‍ പ്രക്രിയയുടെ ഭാഗമായി, വ്യക്തിഗത ഇലക്ട്രീഷ്യന്‍മാര്‍ക്കും പ്ലംബര്‍മാര്‍ക്കും അനുവദിച്ചിട്ടുള്ള ലൈസന്‍സുകള്‍ അറ്റകുറ്റപ്പണികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് കഹ്റാമ വ്യക്തമാക്കി. ഈ ലൈസന്‍സുകളില്‍ ഇലക്ട്രിക്കല്‍ കണക്ഷന്‍ ജോലികള്‍ , വാട്ടര്‍ ഇന്‍സ്റ്റാളേഷന്‍ എന്നിവ ഉള്‍ക്കൊള്ളുന്നില്ല എന്ന് കഹാറാമ വിശദീകരിച്ചു.

Related Articles

Back to top button
error: Content is protected !!