ഖത്തറില്‍ പ്രായമായവര്‍ക്കുള്ള ആദ്യത്തെ സംയോജിത പരിചരണ കേന്ദ്രം അല്‍ വജ്ബ ഹെല്‍ത്ത് സെന്ററില്‍ ആരംഭിക്കും
ദോഹ. ഖത്തറിലെ ആരോഗ്യകരമായ ഏജിംഗ് ആന്‍ഡ് ഡിമെന്‍ഷ്യയ്ക്കായുള്ള ലോകാരോഗ്യ സംഘടനയുടെ സഹകരണ കേന്ദ്രമായി നിയമിക്കപ്പെട്ട ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജെറിയാട്രിക്സ് ആന്റ് ലോംഗ് ടേം കെയര്‍ പ്രാഥമികാരോഗ്യ കോര്‍പ്പറേഷനുമായി സഹകരിച്ച് ഖത്തറില്‍ പ്രായമായവര്‍ക്കുള്ള ആദ്യത്തെ സംയോജിത പരിചരണ കേന്ദ്രം അല്‍ വജ്ബ ഹെല്‍ത്ത് സെന്ററില്‍ ആരംഭിക്കും.
പ്രായമായവര്‍ക്കുള്ള ആദ്യത്തെ സംയോജിത പരിചരണ കേന്ദ്രം ഹെല്‍ത്ത് കെയര്‍ സമീപനം, പ്രായമായ ആളുകളുടെ വൈവിധ്യവും സങ്കീര്‍ണ്ണവുമായ ആവശ്യങ്ങളോട് കൂടുതല്‍ ഫലപ്രദമായി പ്രതികരിക്കാന്‍ വിശാലമായ ആരോഗ്യ, സാമൂഹിക പരിപാലന സംവിധാനങ്ങളെ സഹായിക്കും.
