Uncategorized

കോവിഡുമായി ബന്ധപ്പെട്ട ആശുപത്രി കേസുകളില്‍ വന്‍ വര്‍ദ്ധന

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : കോവിഡുമായി ബന്ധപ്പെട്ട ആശുപത്രി കേസുകളില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട്. ഡിസംബറിനെ അപേക്ഷിച്ച് 85 ശതമാനത്തോളം വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോവിഡിന്റെ രണ്ടാം തരംഗം സംശയിക്കുന്ന ഈ ഘട്ടത്തില്‍ പ്രതിരോധ നടപടികള്‍ കൃത്യമായി പാലിക്കേണ്ടത് എന്നത്തേക്കാളും പ്രധാനമാണെന്നും എല്ലാവരും ജാഗ്രതയോടെ സഹകരിക്കണണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

കോവിഡ് ബാധിച്ചവര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിന് കാലതാമസം വേണ്ടിവരുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം ഡയറക്റ്റര്‍ ഡോ.മുന അല്‍ മസല്‍മാനി പറഞ്ഞു. രോഗബാധിതരുടെ സ്വാഭാവിക പ്രതിരോധ ശേഷി 90 ദിവസമാണ്. എന്നാല്‍ ചില കേസുകളില്‍ ഇത് ശരിയാകുന്നില്ല. പലര്‍ക്കും രണ്ട് തവണ കോവിഡ് വന്നതായും റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ രോഗബാധിതരില്‍ രോഗപ്രതിരോധ ശേഷി എത്രകാലം നീണ്ടുനില്‍ക്കുമെന്ന് കണ്ടെത്താന്‍ പഠനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അതിന് ശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ അവര്‍ പറഞ്ഞു.

കൊവിഡിന്റെ രണ്ടാം തരംഗം ആദ്യത്തേതിലുംശക്തവും ഗുരുതരവുമായേക്കാം. പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഏറെയാണ്. വീടിന് പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക. മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കുക.കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കുക, അടച്ച് പൂട്ടിയ സ്ഥലങ്ങളില്‍ സമയം ചെലവഴിക്കുന്ന സമയം പരമാവധി കുറയ്ക്കുക, ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക മുതലായ നിര്‍ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ടുവെക്കുന്നത്.

Related Articles

150 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!