Uncategorized

‘വിശ്വ സാഹിത്യത്തിലെ വലിയ ഒന്ന് ‘

ദോഹ : ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ കലാ-സാംസ്‌കാരിക വിഭാഗം ‘ഗ്രാമിക’ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി. തുമാമ കെ എം സി സി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഖത്തര്‍ കെ എം സി സി സ്റ്റേറ്റ് ജന:സെക്രട്ടറി സലീം നാലകത്ത് ഉത്ഘാടനം ചെയ്തു.

വാക്കിന്റെ വക്കുകളില്‍ ചോര കിനിയുന്ന ആഖ്യാനത്തിലൂടെ ഒരു ചെറിയ പുഴയായി , നദിയായി,ജീവിതാനുഭവങ്ങളുടെ മഹാസമുദ്രത്തെ തുറന്നു വെച്ച, ഗ്രാമീണ നൈര്‍മല്യത്തിന്റെ നന്മയുടെ നൈരന്തര്യമുള്ള മനുഷ്യരുടെ ജീവിത കഥകള്‍ സാഹിത്യ ലോകത്തിനു സമ്മാനിച്ച, ഒരു ചോദ്യത്തിന് തന്നെ നിരവധി ഉത്തരങ്ങള്‍ ചേരുന്ന മൂര്‍ത്തതയുടെ പേരാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജു പി മംഗലം പറഞ്ഞു.

ഗ്രാമിക ചെയര്‍മാന്‍ മജീദ് നാദാപുരം അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഖത്തര്‍ വിമന്‍സ് എഞ്ചിനീയേഴ്‌സ് ഫോറം പ്രസിഡന്റ് സബീന എം കെ , ആക്ടിവിസ്റ്റ് ആര്‍ജെ ഫെമിന, സ്റ്റേറ്റ് കെഎംസിസി ആക്ടിങ് പ്രസിഡന്റ് അന്‍വര്‍ ബാബു വടകര, കോഴിക്കോട് ജില്ലാ കെ എം സി സി ആക്ടിംഗ് പ്രസിഡന്റ് ഷരീഫ് പി.സി, സ്റ്റേറ്റ് കെഎംസിസി മുന്‍ പ്രസിഡന്റ് എസ് എ.എം ബഷീര്‍, മുന്‍ ജില്ലാ ജെനറല്‍ സെക്രട്ടറി എം പി ഇല്ല്യാസ് മാസ്റ്റര്‍, നാടക കലാകാരന്‍ ബഷീര്‍ ചേറ്റുവ, റഫീഖ് മേച്ചേരി, ജാഫര്‍ ജാതിയേരി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കെഎംസിസി ഖജാന്‍ജി അജ്മല്‍ തങ്ങലക്കണ്ടി, ഭാരവാഹികളായ നബീല്‍ നന്തി , ബഷീര്‍ കെ.കെ നാദാപുരം, മുജീബ് ദേവര്‍കോവില്‍, മമ്മു ഷമ്മാസ്, ഫിര്‍ദൗസ് മണിയൂര്‍, ഷബീര്‍ മേമുണ്ട എന്നിവര്‍ സംബന്ധിച്ചു.

മജീദ് നാദാപുരം സംവിധാനം ചെയ്ത ‘ബഷീര്‍ ഓര്‍മ്മകളിലൂടെ’ എന്ന ദൃശ്യാവിഷ്‌കാരം പ്രദര്‍ശിപ്പിച്ചു.
ഫൈസല്‍ അബൂബക്കര്‍ അനുസ്മരണ കവിതയും, അഷ്റഫ് വടക്കയില്‍ അനുസ്മരണ ഗാനവും ആലപിച്ചു.

ഗ്രാമിക ജനറല്‍ കണ്‍വീനര്‍ ഒ.കെ.മുനീര്‍ സ്വാഗതവും സുബൈര്‍ വാണിമേല്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!