Uncategorized

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് പിബിജി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് വേറിട്ട മാതൃക: റഷീദലി ശിഹാബ് തങ്ങള്‍

ദോഹ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രൊഫഷണലിസത്തിന് മുന്‍്ഗണന നല്‍കുന്ന ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ കേരളത്തിലെ സംരംഭമായ പി ബി ജി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വേറിട്ട മാതൃകയാണെന്നും ഇന്ന് നാം നേടിവരുന്ന ഡിഗ്രി പീ ജി കോഴ്സുകള്‍ക്ക് പുറമെ ജോബ് ഓറിയന്റഡായ ട്രെയിനിങ് നല്‍കുന്ന ഫിനിഷിങ് സ്‌കൂളുകള്‍ നമ്മുടെ ശോഭനമായ ഭാവിക്ക് ഏറെ അനിവാര്യമാണെന്നും റഷീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. പിബിജി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാം കോണ്‍വെക്കേഷന്റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍ .

ഖത്തര്‍ പി ആര്‍ സര്‍വീസ് , ഹ്യൂമണ്‍ റിസോര്‍സ് മാനേജ്‌മെന്റ് , ലീഗല്‍ ട്രാന്‍സ് ലേഷന്‍ എന്നീ മേഖലകളില്‍ ഒരു മാസത്തെ ട്രെയിനിങ്ങും ഇന്റെര്‍ണ്‍ഷിപ്പും കരസ്ഥമാക്കിയ 29 വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പുതുതായി ഖത്തറില്‍ ജോലി ലഭിച്ച സല്‍മാന്‍ ഫാരിസ് കുറ്റ്യാടി, അഫ്‌സല്‍ രാമപുരം , ഹസീബ് താനൂര്‍ എന്നിവര്‍ക്കുള്ള യാത്ര ഡോക്യുമെന്റ് കൈമാറ്റവും തങ്ങള്‍ നിര്‍വഹിച്ചു.

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ സ്ഥാപനത്തില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ 70 ല്‍ പരം വിദ്യാര്‍ത്ഥികളില്‍ നിന്ന് 50 ല്‍ കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ന് വിദേശത്തെ വിവിധ കമ്പനികളില്‍ അവരുടെ വിദ്യാഭ്യാസത്തിനും കഴിവിനും ആഗ്രഹത്തിനും അനുസരിച്ചുള്ള ജോലി തരപ്പെടുത്തി കൊടുക്കാനായത് ഏറെ അഭിനന്ദനാര്‍്ഹമാണെന്നും ഇനിയും ഒരുപാട് പേര്‍ക്ക് നല്ല അവസരങ്ങള്‍ തുറന്ന് കൊടുക്കാന്‍ പരിശ്രമിക്കണമെന്നും റഷീദലി ശിഹാബ് തങ്ങള്‍ കൂട്ടിക്കിച്ചേര്‍ത്തു.

കോട്ടക്കലിലെ പിബിജി ട്രെയിനിങ് ഇന്‌സ്ടിട്യൂട്ട് ഓഫീസില്‍ വെച്ച് നടന്ന പ്രത്യേക പരിപാടിയില്‍ സ്ഥാപനത്തിന്റെ രക്ഷാധികാരികളായ ഇബ്രാഹീം ഹാജി ഉള്ളാട്ട് ,
ഹനീഫ തച്ചറക്കല്‍, ഫസല്‍ തച്ചറക്കല്‍, ഉണ്ണി ഫില്‍സ ട്രാവല്‍സ് എന്നിവര്‍ പങ്കെടുത്തു .

Related Articles

Back to top button
error: Content is protected !!