Uncategorized

ചൂട് കൂടുന്നു, തൊഴിലാളികള്‍ക്ക് സുരക്ഷ നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം


അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യത്ത് വേനല്‍ കടുത്തതോടെ തൊഴിലാളികള്‍ക്ക് സുരക്ഷ നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്. ജോലി സ്ഥലത്ത് സ്വയം രക്ഷ ഉറപ്പുവരുത്തുവാനാവശ്യമായ നടപടികള്‍ എല്ലാവരും സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

ഓരോ പതിനഞ്ച് മിനിറ്റിലും തണുത്ത വെള്ളം കുടിക്കുക, ചായ, കാപ്പി, ഉത്തേജക പാനീയങ്ങള്‍, ശീതള പാനീയങ്ങള്‍ മുതലായവ ഉപേക്ഷിക്കുക, നല്ല ഭക്ഷണം മിതമായ അളവില്‍ കഴിക്കുക, അയഞ്ഞതും കട്ടി കുറഞ്ഞതുമായ വസ്ത്രം ധരിക്കുക, പുറത്തിറങ്ങുമ്പോള്‍ തല മറക്കുക തുടങ്ങിയവയാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്. തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതിന് മലയാള മടക്കമുളള വിദേശ ഭാഷകളില്‍ ഫ്‌ളയറുകള്‍ തയ്യാറാക്കിയാണ് മന്ത്രാലയം കാമ്പയിന്‍ നടത്തുന്നത്.

Related Articles

Back to top button
error: Content is protected !!