Uncategorized
ബി.ഡി.കെ ഖത്തര്‍ രക്ത ദാനം വെളളിയാഴ്ച

മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ലോകാരോഗ്യ സംഘടനയുടെ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ രക്തദാന മേഖലയിലെ നിറസാന്നിദ്ധ്യമായ ബി.ഡി.കെ ഖത്തറും, റേഡിയോ മലയാളം 98.6 എഫ്എമ്മും, ഇബ്‌നു അജയാന്‍ പ്രൊജക്റ്റ്‌സും ചേര്‍ന്ന് ഹമദ് ബ്ലഡ് ഡോണര്‍ സെന്ററിന്റെ സഹകരണത്തോടെ വെളളിയാഴ്ച ഏഷ്യന്‍ ടൗണ്‍ പ്ലാസാമാളിനടുത്തു വച്ച് ഒരു മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈകീട്ട് 3 മണി മുതല്‍ 8 മണി വരെയാണ് രക്തദാന ക്യാമ്പ്. രക്തം ദാനം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ 3120 4141, 7788 5174 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.