
ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ 1 ന് 130, ഏപ്രില്‍ 2 ന് 122 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 3 ന് ഇത് 130 ആയി ഉയര്‍ന്നെങ്കില്‍ ഏപ്രില്‍ 4 ന് 188 ആയി ഉയര്‍ന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ് .
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 17224 പരിശോധനകളിലാണ് 8 യാത്രക്കാര്‍ക്കടക്കം 188 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
104 പേര്‍ക്ക് മാത്രമേ ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1268 ആയി വര്‍ദ്ധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ഒരാളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ആരേയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ല. നിലവില്‍ മൊത്തം 26 പേര്‍ ആശുപത്രിയിലും 2 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്



