പുസ്‌കതമേളയില്‍ സജീവമായി ഐ.പി.എച്ച് സ്റ്റാള്‍
അമാനുല്ല വടക്കാങ്ങര
ദോഹ : ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന മുപ്പത്തി രണ്ടാമത് പുസ്തകോത്സവത്തില്‍ സജീവമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസിദ്ധീകരാണലയമായ ഇസ്ലാമിക് പ്ബ്ലീഷിങ് ഹൗസ്. പുസ്തക മേളയിലെ ഐ.പി.എച്ച് പവലിയന്‍ ദീവാന്‍ അല്‍ അറബ് (ഖത്തര്‍ പോയട്ടറി സെന്റര്‍) ഡയറക്ടര്‍ ഷബീബ് അറാര്‍ അല്‍നുഐമി ഉത്ഘാടനം ചെയ്തു.
ചടങ്ങില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഖത്തര്‍ പ്രസിഡന്റ് കാസിം ടി കെ, ജനറല്‍ സെക്രെട്ടറി നൗഫല്‍ പാലേരി, വൈസ് പ്രസിഡന്റ് കെ സി അബ്ദുല്‍ ലത്തീഫ്, ഹബീബ് റഹ്‌മാന്‍ കീഴ്‌ശ്ശേരി, മുഹമ്മദ് ബാബു ഐ എം, റഷീദ് മമ്പാട്, ബഷിര്‍ അഹ്‌മദ് എന്നിവര്‍ പങ്കെടുത്തു.
പുസ്തകോത്സവത്തിന്റെ രണ്ടാം ദിവസം കള്‍ചറല്‍ ലോഞ്ചില്‍ നടന്ന ചടങ്ങില്‍ വെച്ച് ഡോ. താജ് ആലുവ രചിച്ച ‘അസമത്വങ്ങളുടെ ആല്‍ഗരിതം’, എം.എസ്.എ റസാഖ് രചിച്ച ‘ആത്മീയ പാതയിലെ മഹാരഥന്മാര്‍’, ഹുസൈ9 കടന്നമണ്ണ വിവര്‍ത്തനം ചെയ്ത ‘റബീഉല്‍ അവ്വല്‍’ എന്നീ പുസ്തകങ്ങളുടെ ഖത്തറിലെ പ്രകാശനം നടന്നു.
‘അസമത്വങ്ങളുടെ ആല്‍ഗരിത’ത്തിന്റെ പ്രകാശനം പുസ്തക മേളയുടെ സംഘാടകരായ ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിലെ വിവര്‍ത്തന വിഭാഗം മേധാവി മുഹമ്മദ് അല്‍ കുവാരി, റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ദോഹ എക്‌സ്ബിഷന്‍ സെന്റര്‍ ഡയറക്ടര്‍ ജാസിം അഹ്‌മദ് അല്‍ ബൂഐനൈാന്‍ ഖത്തര്‍ ഓതേഴ്‌സ് ഫോറം ഡയറക്ടര്‍, ആയിശ അല്‍ കുവാരി, പുസ്‌കതകമേളയുടെ സാംസ്‌കാരിക പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്ന സ്വാലിഹ് ഗരീബ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ. പി. അബ്ദൂറഹ്‌മാന്‍ , ദോഹ അല്‍ മദ്‌റസ അല്‍ ഇസ് ലാമിയ്യ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ വാസിഅ്, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി വൈസ് പ്രസിഡന്റ് കെ.സി.അബ്ദുല്ലത്തീഫ്, ജനറല്‍ സെക്രട്ടറി നൗഫല്‍ പാലേരി, സെമിനാര്‍ കോഓഡിനേറ്റര്‍ ബഷീര്‍ അഹ്‌മദ്, സിഐസി ബുക്ക് ഡിപോ ഇന്‍ ചാര്‍ജ് റഷീദ് മമ്പാട് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പുസ്തകപ്രകാശനത്തോടനുബന്ധിച്ച് നടന്ന ‘സാംസ്‌കാരിക വിനിമയം ശക്തിപ്പെടുത്തുന്നതില്‍ വിവര്‍ത്തനത്തിന്റെ പങ്ക്’ എന്ന അറബി ഭാഷാ സെമിനാറില്‍ ഡോ. താജ് ആലുവ മോഡറേറ്ററായിരുന്നു. ഡോ. അബ്ദുല്‍ വാസിഅ്, ഹുസൈന്‍ കടന്നമണ്ണ, എം.എസ്.അബ്ദുറസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.
പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകോത്സവത്തിലെ ഐ പി എച് സ്റ്റാളില്‍ തെരഞ്ഞെടുത്ത പുസ്തക കിറ്റുകള്‍ പ്രത്യേക വിലക്കുറവില്‍ ലഭ്യമാണ്. ഐ പി എച്ചിന്റെ എണ്ണൂറില്‍ പരം ഗ്രന്ഥ ശേഖരം വായനക്കാര്‍ക്കുള്ള സുവര്‍ണാ വസരമായിരിയ്ക്കും.ഖുര്‍ആന്‍ പരിഭാഷ,വ്യാഖ്യാനം,
ഹദീഥ് പഠനം,ബാലസാഹിത്യം,ഇസ് ലാമിക കുടുംബ സംവിധാനം,പ്രവാചക ജീവിതം,ഹജ്ജ് – ഉംറ,ഇസ് ലാം പരിചയം തുടങ്ങിയ വിഷയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ പത്യേക കിറ്റുകളും പുസ്തകോത്സവത്തില്‍ വിലക്കുറവില്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 10 മണി വരെ പുസ്തക പ്രേമികള്‍ക്ക് സന്ദര്‍ശിക്കാം. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മുതല്‍ രാത്രി 10 വരെയാണ് സമയം.മെട്രോ യാത്രക്കാര്‍ സിറ്റിസെന്ററിനടുത്തുള്ള ഡി.ഇ.സി.സി സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്.ജൂണ്‍ 21 വരെ പുസ്തകോത്സവം തുടരും.